അടിമലത്തുറ : കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥത്തിലെ കൂദാശകൾ എന്ന ഭാഗത്തെ ആസ്പദമാക്കിയും, ദൈവാരാധനയും വിശ്വാസവും എന്ന പുസ്തകത്തിലെ ആരാധനാക്രമം, ഭക്താനുഷ്ഠാനങ്ങൾ, മരണാനന്തരജീവിതം എന്നീ ഭാഗങ്ങൾ കേന്ദ്രീകരിച്ചും അതിരൂപതാശുശ്രൂഷാ കോർഡിനേറ്റർ റവ. ഡോ. ലോറൻസ് കുലാസ് അധ്യാപകർക്ക് പരിശീലനം നൽകി. 2026 ജനുവരി 26-ന് അടിമലത്തുറ ആനിമേഷൻ ഹാളിൽ നടന്ന പരിശീലനം ഇടവകവികാരി റവ.ഫാ.ഷാബിൻ ലീൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പ്രധാനാധ്യാപിക ക്ലമൻസി സ്വാഗതവും മതാധ്യാപകൻ ആൻ്റണി നന്ദിയും രേഖപ്പെടുത്തി.സഹവികാരി റവ.ഫാ.ഗോഡ് വിൻ അനുഗ്രഹപ്രഭാഷണം നടത്തിക്കൊണ്ട് ബഹു. ലോറൻസ് കുലാസ് അച്ചൻ ഭാരത സഭയ്ക്ക് നൽകി വരുന്ന മികവുറ്റ സംഭാവനകളെ അനുസ്മരിച്ചു. പരിശീലനത്തെത്തുടർന്ന് മതാധ്യാപക സംഗമവും നടത്തി.

