നമ്പ്യാതി: നമ്പ്യാതി ഇടവകയിൽ മാർച്ച് 16, ഞായറാഴ്ച ലിറ്റിൽവേ അസ്സോസിയേഷൻ രൂപീകരിച്ചു. ദിവ്യബലിക്കുശേഷം നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സിസ്റ്റർ കൊച്ചുറാണി സ്വാഗതം ആശംസിച്ച് ലിറ്റിൽവേയെ കുറിച്ച് ആമുഖ സന്ദേശം നല്കി. ഇടവകവികാരി ഫാ. ഫ്രഡി ജോയ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. വിശുദ്ധ കൊച്ചുത്രേസ്യയെപ്പോലെ ചെറിയ ചെറിയ പുണ്യ പ്രവർത്തികൾ ചെയ്തുകൊണ്ട് വിശുദ്ധിയുടെ പടവുകൾ കയറാൻ പരിശ്രമിക്കണമെന്ന് അദ്ദേഹം കുട്ടികളോട് ആഹ്വാനം ചെയ്തു.
തുടർന്ന് കത്തിച്ച തിരികൾ കയ്യിലേന്തി കുട്ടികൾ സത്യപ്രതിജ്ഞ ചൊല്ലി. ഇടവക കോർഡിനേറ്റർ ബിജു മോൻ കുട്ടികൾക്കായി പ്രാർത്ഥന ചൊല്ലി കൊടുത്തു. ജോളി ഏവർക്കും കൃതജ്ഞതയർപ്പിച്ചു. തുടർന്ന് വി. കൊച്ചുത്രേസ്യയെ കുറിച്ചുള്ള ഡോക്കുമെൻ്ററി പ്രദർശനം നടന്നു. വളരെ അർത്ഥവത്തായതും കുട്ടികൾക്ക് മാലാഖമാരെപ്പോലെ ക്രിസ്തുവിങ്കലേക്ക് കൂടുതൽ അടുക്കാൻ കഴിയുന്നതുമായ ലിറ്റിൽവേ അസ്സോസിയേഷൻ, സംഘടനാ മധ്യസ്ഥയായ വി. കൊച്ചുത്രേസ്യയുടെ നൂറാമത് ചരമവാർഷികം ആചരിക്കുന്ന ഈ അവസരത്തിൽ ആരംഭിക്കാൻ സാധിച്ചതിൽ വളരെ സന്തുഷ്ടരാണ് നമ്പ്യാതി ഇടവക മക്കൾ.