കുലശേഖരം: അന്താരാഷ്ട്ര വനിതാദിനാചരണത്തോടനുബന്ധിച്ച് വട്ടിയൂർക്കാവ് ഫൊറോനയിലെ കുലശേഖരം സെൻറ് ആന്റണിസ് ദേവാലയത്തിൽ സാമൂഹിക അൽമായ ശുശ്രൂഷ സമിതികൾ സംയുക്തമായി വനിതകളെ ആദരിച്ചു. വിശ്വാസത്തിൽ ഉറച്ചു ഉറച്ചുനിന്നുകൊണ്ട് ജീവിതത്തിലുണ്ടായ പ്രതികൂലസാഹചര്യങ്ങളെയും, പ്രതിസന്ധിഘട്ടങ്ങളെയും തരണം ചെയ്ത 10 വനിതകളെയാണ് ആദരിച്ചത്.
ഇടവക വികാരി ഫാ. ഇവർക്കുള്ള ഉപഹാരങ്ങൾ ദിവ്യബലി മധ്യേ കൈമാറി ആശംസകളർപ്പിച്ചു. ത്രേസ്യ, മേരി ലീല, കൊച്ചു ത്രേസ്യ, ജയ കുമാരി, മേരി പുഷ്പം, ശോഭന, വാസന്തി, സവിത, റാണി സേവ്യർ എന്നിവരാണ് ഇടവകയുടെ ആദരവ് ഏറ്റു വാങ്ങിയത്. അന്നേദിനം അർപ്പിച്ച ദിവ്യബലിക്കുള്ള ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകിയതും വനിതകളായിരുന്നു.