മുടവൻമുകൾ: ജൂബിലി വർഷാചരണത്തിന്റെ ഇടവകതല പ്രവർത്തനങ്ങൾക്ക് മുടവൻമുകൾ മേരി റാണി ദേവാലയത്തിൽ തുടക്കംകുറിച്ചു. കർത്താവിന്റെ സമർപ്പണ തിരുനാൾ ദിനത്തിൽ ഫാ. നിഷന്റെ മുഖ്യകാർമികത്വത്തിലും ഇടവക വികാരി ഫാ. റോജൻ എസ്. റോബർട്ടിന്റെ സഹകാർമികത്വത്തിലും നടന്ന ദിവ്യബലിമധ്യേ ജൂബിലി തിരിതെളിഞ്ഞു. ഇതിനു മുന്നോടിയായി മേരി റാണി ദേവാലയ കുരിശടി അങ്കണത്തിൽ ക്രിസ്തുവിനെ അനുകരിച്ച് ക്രിസ്തുവിന്റെ പാത പിൻചെന്ന് മറ്റൊരു ക്രിസ്തുവായി പ്രത്യാശയുടെ തീർത്ഥാടകരാകാമെന്ന് വിളംബരം ചെയ്ത് സമാധാനത്തിന്റെ അടയാളമായ പ്രാവുകളെ പറത്തി. അഞ്ചു ബി. സി സി യൂണിറ്റുകൾ അടങ്ങുന്ന മേരി റാണി ദേവാലയത്തിൽ, ഓരോ യൂണിറ്റും ജൂബിലി ലോഗോയും കൈകളിലേന്തി വർണ്ണ ശബളമായി മാലാഖമാരുടെയും, കൊച്ചുത്രേസ്യയുടെ വേഷം അണിഞ്ഞ കുഞ്ഞുങ്ങളുടെയും, യൗസേപ്പ് പിതാവിന്റെയും, മാതാവിന്റെയും, ഉണ്ണിയേശുവിനെയും അകമ്പടിയോടു കൂടെ ദൈവാലയത്തിൽ പ്രവേശിച്ചു. ഭക്തിനിർഭരമായ ദിവ്യബലിയിൽ ഫാ.നിഷൻ ഒരു ബിസിസി യൂണിറ്റുകൾക്കും പ്രേത്യയശയുടെ നാളമായി ജ്വലിക്കുവാൻ ജൂബിലി തിരികൾ കൈമാറി.