പുതിയതുറ: പുതിയതുറ വിശുദ്ധ സെന്റ് നിക്കോളാസ് ദേവാലയത്തിൽ ഏപ്രിൽ 25 മുതൽ മേയ് 4 വരെ നടത്തുന്ന വിശുദ്ധ ഗീവർഗ്ഗീസിന്റെ തിരുനാളിന് കമ്മിറ്റി രൂപീകരിച്ചു. പുഷ്പം വിൻസെൻ്റ് ജനറൽ കൺവീനറായും റ്റി. രാജുവിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. കൺവീനർമാരായി അജപാലനം റ്റീന എം , പബ്ളിസിറ്റി ജോണി ചെക്കിട്ട , മീഡിയ നിജു മൈക്കിൾ, സ്റ്റേജ് പൂപ്പന്തൽ ജയിംസ് ദാസ്, വിവിധ സർക്കാർ ഡിപ്പാർട്ട്മെന്റുകളുടെ ഏകോപനം പുഷ്പം സൈമൺ ലൈറ്റ് ആൻഡ് സൗണ്ട്സ് ജെറി റജിൻ, അടിസ്ഥാന സൗകര്യം സെൽവോറി, ജനറൽ ക്ലീനിംഗ് ജനറ്റ് ദാസ്, കലാപരിപാടികൾ പുഷ്പം ക്ലീറ്റസ്, വെടിക്കെട്ട് – ബാന്റ്മേളം അജീഷ് എന്നിവരെ തിരഞ്ഞെടുത്തതായി പുതിയതുറ ഇടവക വികാരി ഫാദർ ഗ്ലാഡിൻ അലക്സ് സഹവികാരി ഫാദർ ഫ്രഡി വർഗ്ഗീസ് എന്നിവർ അറിയിച്ചു.