പുല്ലുകാട്: പേട്ട ഫൊറോനയിലെ പുല്ലുകാട് ഇടവകയിൽ ലീജിയൻ ഓഫ് മേരിയുടെ പുതിയ പ്രസീഡിയം രൂപീകരിച്ചു. ഓഗസ്റ്റ് 25 ഞായറാഴ്ച ജപമാല രാജ്ഞി പ്രസീഡിയം എന്ന പേരിൽ ആരംഭിച്ച പ്രസീഡിയത്തിന് പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. പ്രസിഡന്റ്- മിനി, വൈസ് പ്രസിഡൻറ് – അൽഫോൺസ് സെക്രട്ടറി- ആര്യമോൾ, ഖജാൻജി – മണിയൻ എന്നിവരാണ് ഭാരവാഹികൾ.
സൗത്ത് കമീസീയം വൈസ് പ്രസിഡൻറ് ക്രിസ്തുദാസ്, പാളയം കൂരിയ വൈസ്പ്രസിഡൻറ് കുര്യൻ, പേട്ട ഇടവക അമലോൽഭമാതാ പ്രസീദയം ഭാരവാഹികളായ ജൂലിയറ്റ് ആൻസി, കിഷോർ, ബിസിസി ആനിമേറ്റർ ആഗ്നസ് ബാബു എന്നിവർ സന്നിതരായിരുന്നു. ആദ്യത്തെ തെസ്സേര പ്രാർത്ഥനയോടെ പ്രസീഡിയം ആരംഭിച്ചു. എല്ലാ ഞായറാഴ്ചയും ദിവ്യബലിക്ക് ശേഷം പ്രസിഡിയം പള്ളിയങ്കണത്തിൽ കൂടുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.