വത്തിക്കാന്‍ സിറ്റി: ദരിദ്രര്‍ക്കായുള്ള ലോക ദിനാചരണത്തിന്റെ ഭാഗമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പ. ‘ദരിദ്രരില്‍ നിന്നും മുഖം തിരിക്കരുത്’ എന്ന പ്രമേയം അടിസ്ഥാനമാക്കി ഏറ്റവും നിര്‍ധനരായവര്‍ക്ക് സൗജന്യമായി അടിസ്ഥാന സൗകര്യങ്ങളായ പാർപ്പിടം, ഭക്ഷണം, വസ്ത്രം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവ നൽ കുന്നതിന് എല്ലാവരും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാന്‍ പാപ്പ അഭ്യര്‍ത്ഥിച്ചു.
നവംബര്‍ 19-നാണ് ഈ വര്‍ഷം ദരിദ്രര്‍ക്കായുള്ള ഏഴാമത് ആഗോള ദിനം ആചരിക്കുന്നത്. അന്നേ ദിവസം സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടക്കുന്ന ദിവ്യബലി അര്‍പ്പണത്തില്‍ പാപ്പ അധ്യക്ഷത വഹിക്കും. വിവിധ സമൂഹങ്ങളില്‍നിന്നുള്ള നിര്‍ധനര്‍ പാപ്പയുടെ വിശുദ്ധ ബലിയര്‍പ്പണത്തില്‍ പങ്കെടുക്കും. ദാരിദ്ര്യത്തെ മറികടക്കാന്‍ സ്വന്തം മതിലുകള്‍ക്കപ്പുറത്തേക്ക് മുന്നോട്ട് പോകാന്‍ സഭയ്ക്ക് കഴിയണമെന്ന് പാപ്പ തന്റെ സന്ദേശത്തില്‍ പറഞ്ഞു.
‘ദാരിദ്ര്യത്തിന്റെ ഒരു വലിയ നദി നമ്മുടെ നഗരങ്ങളിലൂടെ കവിഞ്ഞൊഴുകുകയാണ്. ഇത് നമ്മെ കീഴടക്കുന്നതായി അനുഭവപ്പെടുന്നു, സഹായത്തിനും പിന്തുണയ്ക്കും ഐക്യദാര്‍ഢ്യത്തിനും വേണ്ടി അഭ്യര്‍ത്ഥിക്കുന്ന നമ്മുടെ സഹോദരീസഹോദരന്മാരുടെ ആവശ്യങ്ങള്‍ വളരെ വലുതാണ്. ദരിദ്രരുടെ ആവശ്യങ്ങളോട് പ്രത്യേകിച്ച് പ്രതികരിക്കാത്ത കാലത്താണ് നാം ജീവിക്കുന്നത്. സമ്പന്നമായ ജീവിതശൈലി സ്വീകരിക്കാനുള്ള സമ്മര്‍ദ്ദം വര്‍ദ്ധിക്കുമ്പോള്‍ ദാരിദ്ര്യത്തില്‍ കഴിയുന്നവരുടെ ശബ്ദം നാം കേള്‍ക്കാതെ പോകുന്നു’ – പാപ്പ കൂട്ടിച്ചേര്‍ത്തു.