കരുംകുളം സെന്റ് ആൻഡ്രൂസ് ഇടവകയുടെ സ്വപ്ന സാക്ഷത്കാരമായ സെന്റ്. ആൻഡ്രൂസ് എൽ. പി. സ്കൂൾ ഇടവകക്ക് സമർപ്പിച്ച് അതിരൂപത അധ്യക്ഷൻ. ഇന്ന് വൈകുന്നേരം അതിരൂപത അദ്ധ്യക്ഷൻ ഡോ. തോമസ് ജെ നെറ്റോയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിക്ക് ശേഷം സ്കൂളിന്റെ പുതിയ കെട്ടിടം ആശിർവദിച്ച് ഇടവക ജനങ്ങൾക്ക് സമർപ്പിച്ചു.
കോവളം നിയോജക മണ്ഡലം എം. എൽ. എ ശ്രീ. വിൻസെന്റ് സ്കൂളിന്റെ ഉത്ഘാടനകർമ്മം നിർവഹിച്ചു. സമീപ പ്രദേശങ്ങളിലെ സ്കൂളുകളിൽ വച്ച് കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഏറ്റവും മികച്ച സംവിധാനങ്ങളാണ് സെന്റ്. ആൻഡ്രൂസ് എൽ. പി സ്കൂളിൽ ഒരുക്കിയിരിക്കുന്നതെന്ന് പരിപാടിയുടെ ഉത്ഘാടകനായ കോവളം നിയോജക മണ്ഡലം എം. എൽ. എ ശ്രീ. വിൻസെന്റ് പറഞ്ഞു. ഇടവക വികാരി ഫാ. അഗസ്റ്റിൻ ജോൺ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിച്ചു. 157 വർഷങ്ങൾക്ക് ശേഷം പുതിയൊരു സ്കൂൾ കെട്ടിടം സ്ഥാപിതമാകുമ്പോൾ നാടിന്റെ തന്നെ പുതു പ്രതീക്ഷകൾക്കാണ് തുടക്കം കുറിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ കെട്ടിടത്തിൽ ഈ അധ്യയന വർഷത്തിൽ പ്രവർത്തനം ആരംഭിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. സെൽവൻ, വാർഡ് മെമ്പർ ശ്രീമതി ചിഞ്ചു ഡിക്സൺ, സ്കൂൾ എച്. എം. ശ്രീമതി ശ്രീകല, സിസ്റ്റർ ഷാർലറ്റ്, ഇടവക കൗൺസിൽ സെക്രട്ടറി ശ്രീ. ആരോഗ്യം, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.