നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപത 2024- 2027 വർഷത്തേക്കുള്ള ടീച്ചേഴ്സ് ഗിൽഡി ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏപ്രിൽ 18 വ്യാഴാഴ്ച നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ രൂപത കോർപ്പറേറ്റ് മാനേജർ റവ. ഫാ. ജോസഫ് അനിലിന്റെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. അനുജോ ജോർജിന്റെ സാനിദ്ധ്യത്തിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. ഗിൽഡ് അംഗങ്ങളുടെ ചുമതലകളെ കുറിച്ച് കോർപ്പറേറ്റ് മാനേജർ റവ. ഫാ. ജോസഫ് അനിൽ വിവരിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ഗിൽഡ് പ്രസിഡന്റായി കോൺക്ലിൻ ജിമ്മി ജോൺ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി ഷീന ജോൺസൺ, ഗിൽഡ് സെക്രട്ടറിയായി ബിന്ദു സി. എസ്., ജോയിന്റ് സെക്രട്ടറിയായി ജോജി ഡെന്നിസൺ, ട്രഷററായി ടോം ഏഞ്ചൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന പ്രതിനിധികളായി ബിജു ജി., അഖില വി. എം.,മേഖലാ പ്രതിനിധികളായി ബിന്നി ബിസോൾ, ബീന റാണി ജെ. ഒ., എക്സിക്യൂട്ടീവ് അംഗങ്ങളായി യൂജിൻ പി, ജയശാന്തി ജെ. എന്നിവരെയും തിരഞ്ഞെടുത്തു. ജൂൺ 15 ശനിയാഴ്ച പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞ നടക്കും.