വെള്ളയമ്പലം: രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ കാതലായ മാറ്റങ്ങൾ വരുത്തുന്ന ദേശീയ വിദ്യാഭ്യാസനയത്തെ ആസ്പദമാക്കിയുള്ള സെമിനാർ വിദ്യാഭ്യാസ ശുശ്രൂഷയുടെ നേതൃത്വത്തിൽ വെള്ളയമ്പലത്ത് നടന്നു. നഴ്സറി സ്കൂൾ മുതൽ കോളേജ് തലം വരെ സമഗ്ര മാറ്റമാണ് കേന്ദ്രസർക്കാർ കൊണ്ടുവന്നിരിക്കുന്ന പുതിയ വിദ്യാഭ്യാസ നയത്തിലുള്ളത്. ഇതിനെക്കുറിച്ചുള്ള വ്യക്തവും ആഴത്തിലുള്ളതുമായ അറിവ് ലഭിക്കുന്നതിന് കോർപ്പറേറ്റ് മാനേജ്മെന്റിനും, അതിരൂപതയിലെ ഇടവകകൾക്കു കീഴിലുള്ളതുമായ സ്കൂളുകളിലെ മാനേജർമരെ ഉൾപ്പെടുത്തിയാണ് സെമിനാർ നടന്നത്. ശ്രീ. തോമസ് ഫ്രാൻസിസ് സെമിനാറിന് നേതൃത്വം നൽ കി.
പുതിയ വിദ്യാഭ്യാസ നയത്തിൽ അടിസ്ഥാന വിദ്യാഭ്യാസമായി കണക്കാക്കുന്നത് അങ്കണവാടി, നഴസറി തുടങ്ങി രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാഭ്യാസമാണ്. Pre-primary വിഭാഗത്തെ ഔപചാരിക വിദ്യാഭ്യാസത്തിൽ കൂട്ടിച്ചേർത്തത് ശ്രദ്ധേയമായ മാറ്റമാണ്. മൂന്ന് അഞ്ച് ക്ലാസ്സുകൾ ഒരുക്കഘട്ടം 6 മുതൽ 8 വരെ മധ്യഘട്ടം 9 മുതൽ 12 വരെ സെക്കൻഡറിഘട്ടം എന്നിങ്ങനെയുള്ള തരംതിരിക്കലാണ് സ്കൂൾ വിദ്യാഭ്യാസത്തിൽ വരുന്നത്. ബിരുദ വിദ്യാഭ്യാസം 4 വർഷം വരെ നീളും.
ദേശീയ വിദ്യാഭ്യാസ നയത്തിലെ വെല്ലുവിളികളും ആശങ്കളും എന്ന വിഷയത്തിൽ വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ ഫാ. സജു റോൾഡൻ ക്ലാസ്സ് നയിച്ചു. അതിരൂപതയിലെ 24 സ്കൂളുകളിലെ മാനേജർ കോർപ്പറേറ്റ് മാനേജർ ഫാ. ഡോ. ഡൈസൻ എന്നിവർ സന്നിഹിതരായിരുന്നു.