ഇംഫാല്‍: കലാപത്തിന്റെ തീ കെട്ടടങ്ങാത്ത മണിപ്പൂരില്‍ സ്‌നേഹത്തിന്റെ ദൂതന്മാരായി 12 നവവൈദികര്‍ അഭിക്ഷിക്തരായി. സഹനങ്ങളുടെ നാളുകളിലൂടെ കടന്നുപോകുന്ന മണിപ്പൂരിലെ ജനതയ്ക്ക് തീര്‍ച്ചായായും ഇത് പ്രതീക്ഷയുടെ നാമ്പാണ്. പൗരോഹിത്യകര്‍മ്മങ്ങള്‍ക്ക് ഇംഫാല്‍ ആര്‍ച്ചുബിഷപ് ലിനസ് നെലി നേതൃത്വം നല്‍കി. വൈദികരില്‍ 6 പേര്‍ രൂപതവൈദികരായും 6 പേര്‍ സന്യസ വൈദികരുമാണ്.
സമാധാനം ഇതുവരെയും മടങ്ങിയെത്തിയിട്ടില്ലാത്ത മണിപ്പൂരില്‍ കത്തോലിക്കസഭ സമാധാനസംസ്ഥാപനത്തിനും ജനങ്ങളുടെ പുനരധിവാസത്തിനുമായി കഷ്ടപ്പെടുകയാണ്. സു മനസുകളുടെ സ ഹായത്താല്‍ തുയിബുംഗ് ഇടവകയില്‍ 50 വീടുകള്‍ നിര്‍മ്മിച്ചുനല്‍കി. ഈ മാസം അവസാനത്തോടെ 50 വീടുകള്‍ കൂടി കൈമാറും. 200 വീടുകള്‍ നിര്‍മ്മാണത്തിലാണ്. അടുത്ത മാര്‍ച്ചോടുകൂടി 480 വീടുകള്‍ പൂര്‍ത്തീകരിക്കും.