തിരുവനന്തപുരം അതിരൂപതയിലെ പ്രശസ്ത തീർഥാടന കേന്ദ്രമായ മാദ്രെ ദേ ദേവൂസ് വെട്ടുകാട് ഇടവകയിൽ ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടുന്ന ഇടവക വിദ്യാലയങ്ങളിൽ പഠിക്കുന്ന മത്സ്യത്തൊഴിലാളികളുടെയും, കൂലിപ്പണിക്കാരുടെയും, നിർധനരായവരുടെയും മക്കൾക്ക് തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ മോസ്റ്റ്.റെവ.ഡോ. ക്രിസ്തുദാസ് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു.
ഓൺലൈൻ പ്രേവേശനഉൽസവത്തോടെ ഈ വർഷത്തെ അധ്യയനവർഷത്തിനു ആരംഭംകുറിച്ചുവെങ്കിലും. സ്മാർട്ട് ഫോണുകളുടെ അഭാവം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കുന്നത് വലിയ പ്രതിസന്ധിയായി തീരുകയായിരുന്നു. ഈ അവസരത്തിലാണ് ഇടവകയിലെ തന്നെ വിവിധ സംഘടനകളും വ്യക്തികളും സഹായവുമായി മുന്നിട്ടിറങ്ങിയത്. ഹയർ സെക്കൻഡറി വിദ്യാത്ഥികൾക്കായി 72 ഉം എൽ പി കുട്ടികൾക്കായി 30 ഉം സ്മാർട്ട് ഫോണുകളാണ് വിതരണം ചെയ്തത്.
‘ഓൺലൈൻ പഠനത്തിനായി ഒരു കൈ താങ്ങ്’, എന്നും ‘ഡിജിറ്റൽ വിദ്യാഭ്യാസത്തിനായി കരുതലിൻറെ കരം’ എന്നുമുള്ള രണ്ടു പദ്ധതികൾ വഴിയാണ് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തത്. വെട്ടുകാട് വെൽഫെയർ ട്രസ്റ്റ് UAE, വെട്ടുകാട് സെൻമേരിസ് ഗ്രന്ഥശാല, വെട്ടുകാട് സെൻമേരിസ് സ്പോർട്സ് ക്ലബ്, സഹകരണസംഘം, ബാങ്ക് എംപ്ലോയർസ് യൂണിയൻ, ടൈറ്റാനിയം പ്രൊഡക്ടസ് എംപ്ലോയർസ് അസോസിയേഷൻ, വെട്ടുകാട് SSLC 1982 ബാച്ച്, പാം ഇന്റർനാഷണൽ ദുബായ്, ദീപം എലെക്ട്രിക്കൽസ്, വെട്ടുകാട് വാട്സ്ആപ്പ് കൂട്ടായ്മ, കേരള ബാങ്ക്, പ്രത്യാശ മാതാ ഓൺലൈൻ പ്രസിദിയും, വ്യക്തികൾ, അദ്ധ്യാപകർ എന്നിവർ ചേർന്നാണ് സഹായം നൽകിയത്.