വെള്ളയമ്പലം: ആർ.സി. സ്കൂൾസ് ടീച്ചേഴ്സ് ഗിൾഡിന്റെ നേതൃത്വത്തിൽ ചിത്രരചനയിൽ അഭിരുചിയുള്ള വിദ്യാർത്ഥികൾക്കായി ചിത്രരചന ക്യാമ്പ് നടത്തി. നവംബർ 9 ശനിയാഴ്ച DRAWTOPIA- ’24 എന്നപേരിൽ നടന്ന ക്യാമ്പ് വിദ്യാഭ്യാസ ശുശ്രൂഷാ സമിതി ഡയറക്ടർ ഫാ. സജു റോൾഡൻ ഉദ്ഘാടനം ചെയ്തു. ആർ.സി.സ്കൂൾസ് മാനേജർ റവ.ഫാ സൈറസ് കളത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ടീച്ചേഴ്സ് ഗിൾഡ് പ്രസിഡന്റ് ശ്രീ. ജോയ് എൽ സ്വാഗതം ചെയ്തു.
ആർട്ടിസ്റ്റുകളായ ശ്രീ. വില്യം പനിപ്പിച്ച, ശ്രീ.സജിത്ത് റെമഡി, ശ്രീമതി. മെറിൻ ജോസ്, ശ്രീ.നിഖിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. എല്ലാ മാസവും ഇതിന്റെ തുടർപരിശീലനം ഉണ്ടാകുമെന്ന് ആർ.സി. സ്കൂൾസ് ടീച്ചേഴ്സ് ഗിൾഡിന്റെ ഭാരവാഹികൾ അറിയിച്ചു. ടീച്ചേഴ്സ് ഗിൾഡ് സെക്രട്ടറി ശ്രീമതി. ക്രിസ്റ്റബൽ വർഗ്ഗീസ് നന്ദിയർപ്പിച്ചു