വെള്ളയമ്പലം: പാളയം ഫൊറോനയിലെ ബി.സി.സി കമ്മീഷന്റെ ആഭിമുഖ്യത്തിൽ ഇടവക ബി.സി.സി ഭാരവാഹികളുടെ സംഗമം നടത്തി. ഓഗസ്റ്റ് 10 ശനിയാഴ്ച വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ നടന്ന സംഗമം ഫൊറോന ബി.സി.സി ഡയറക്ടർ ഫാ. അനീഷ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം അതിരൂപത ബി.സി.സി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ഡാനിയേൽ 2025 ജൂബിലി വർഷത്തെക്കുറിച്ചും ദണ്ഡവിമോചനത്തെക്കുറിച്ചും ക്ലാസ് നയിച്ചു.
2025 ജൂബിലി വർഷത്തിൽ ദണ്ഡവിമോചനത്തിന് അവസരം നല്‍കുന്ന “വിശുദ്ധ വാതിലുകൾ” റോമിലെ 5 ബസിലിക്കകളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കത്തീഡ്രൽ ദേവാലയങ്ങളിലും, ദേശീയ അന്തർ ദേശീയ തീർത്ഥാടന കേന്ദ്രങ്ങളിലും ഉണ്ടാകുമെന്ന് വത്തിക്കാൻ ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. ജൂബിലി വർഷം ദണ്ഡവിമോചനം വിശ്വാസികൾക്ക് എപ്രാകരം സ്വീകരിക്കാം എന്നതിനെക്കുറിച്ചും, വിശ്വാസികൾ പ്രത്യാശയുടെ തീർഥാടകരാകുന്നതിനെക്കുറിച്ചും ക്ലാസിൽ വിവരച്ചു.
ബി.സി.സി യൂണിറ്റുകളുടെ വിലയിരുത്തലും യൂണിറ്റ് ഭാരവാഹികൾ നേരിടുന്ന വെല്ലുവിളികളെയുംക്കുറിച്ചുള്ള ചർച്ചയും അനുഭവം പങ്കുവയ്ക്കലും ഫാ. അനീഷിന്റെ നേതൃത്വത്തിൽ നടന്നു. ഫൊറോന ആനിമേറ്റർ സിസ്റ്റർ ആലീസ് മേരി, ഫൊറോന സെക്രട്ടറി ശ്രീ. ബോബൻ ജോസഫ്, ഇടവക ബി.സി.സി കോഡിനേറ്റേഴ്സ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നായി 245 അംഗങ്ങൾ സംഗമത്തിൽ പങ്കെടുത്തു.