മുതലപ്പൊഴി: മുതലപ്പൊഴിയില്‍ തുറമുഖ അഴിമുഖത്തിനടുത്ത് വീണ്ടും വള്ളംമറിഞ്ഞ് അപകടം. ഒരാള്‍ മരണപ്പെട്ടു. വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേര് നീന്തി രക്ഷപ്പെടുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ അര്‍ദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. മരണമടഞ്ഞത് അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ്.
അപകടം സംഭവിക്കുമ്പോള്‍ ബോട്ടില്‍ നാലുപേര്‍ ഉണ്ടായിരുന്നു. ഫ്രാൻസിസ്, സുരേഷ് യേശുദാസ് എന്നിവരാണ് രക്ഷപ്പെട്ടത്. അഞ്ചുതെങ്ങ് സ്വദേശി ജോബോയുടെ ഉടമസ്ഥതയിലുള്ള “ചിന്തധിര ” എന്ന വള്ളമാണ് മറിഞ്ഞത്. വള്ളം പൂര്‍ണ്ണമായും തകര്‍ന്നു.
മുതലപ്പൊഴിയില്‍ അപകടങ്ങള്‍ തുടര്‍ച്ചയായി മാറുകയാണ്. ഇന്നലെ മാത്രം മുതലപ്പൊഴിയില്‍ രണ്ടു അപകടമാണ് ഉണ്ടായത്. പുലര്‍ച്ചെ മറ്റൊരാളുടെ വള്ളവും അപകടത്തില്‍ പെട്ടിരുന്നെങ്കിലും ഇയാള്‍ക്ക് നീന്തി രക്ഷപ്പെടാനായി. ഇതോടെ മുതലപ്പൊഴിയിൽ യിലെ അശാസ്ത്രീയ നിർമ്മാണം കാരണം മരിച്ച മത്സ്യത്തൊഴിലാളികളുടെ എണ്ണം എഴുപത്തിയേഴായി.