കെ.സി.എസ്.എൽ ഷെവലിയർ പി ടി തോമസ് അവാർഡിന് അതിരൂപതാംഗം ഡാമിയൻ ജോർജ് അർഹനായി.
തിരുവനന്തപുരം അതിരൂപത KCSL വൈസ് പ്രസിഡൻ്റും തിരുവനന്തപുരം കാർമ്മൽ സ്കൂൾ അധ്യാപികയുമായ ആലീസ് J ഫെർണാണ്ടസ് KCSL സംസ്ഥാന സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
എറണാകുളം: 2023-24 അധ്യയന വർഷത്തെ മികച്ച പ്രവർത്തനത്തിന് കേരളത്തിലെ കത്തോലിക്ക രൂപതകളിൽ രണ്ടാം സ്ഥാനം KCSL തിരുവനന്തപുരം അതിരൂപത കരസ്ഥമാക്കി. വിദ്യാർത്ഥികൾക്കിടയിൽ വിശ്വാസം, പഠനം, സേവനം എന്നീ മുദ്രാവാക്യങ്ങളിലൂന്നിയ മികവാർന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് അവാർഡ് ലഭിച്ചത്. ഫെബ്രുവരി പതിനഞ്ചാം തിയതി എറണാകുളം POC-യിൽ നടന്ന ചടങ്ങിൽ KCBC ഡെപ്യൂട്ടി സെക്രട്ടറിയായ ഫാ. തോമസ് തറയിലിൽ നിന്ന് അതിരൂപത KCSL ഡയറക്ടർ ഫാ. ഡേവിഡ്സൻ്റെ നേതൃത്വത്തിൽ അതിരൂപത KCSL ജനറൽ സെക്രട്ടറി മാസ്റ്റർ ശ്രേയസ് അടങ്ങുന്ന അതിരൂപത എക്സിക്യൂട്ടീവ് അംഗങ്ങൾ ട്രോഫി ഏറ്റുവാങ്ങി. അതിരൂപതയിൽ KCSL രൂപീകൃതമായി ഇതാദ്യമാണ് മികച്ച പ്രവർത്തനത്തിന് സംസ്ഥാനതല അവാർഡ് ലഭിക്കുന്നത്. ജൂബിലി വർഷത്തിൽ ലഭിച്ച ഈ അംഗീകാരം ഏറെ സന്തോഷകരമാണെന്ന് അതിരൂപത KCSL ഡയറക്ടർ ഫാ. ഡേവിഡ്സൻ പറഞ്ഞു.
2023- 24 വർഷത്തെ മികച്ച അധ്യാപകനുള്ള സംസ്ഥാന കെ.സി.എസ്.എൽ ഷെവലിയർ പി ടി തോമസ് അവാർഡിന് പേട്ട ഇടവകാംഗവും അതിരൂപത KCSL മുൻ പ്രസിഡന്റും നിലവിലെ എക്സിക്യുട്ടിവംഗവുമായ ശ്രീ ഡാമിയൻ ജോർജ് അർഹനായി. KCSL സെൻട്രൽ കൗൺസിൽ സമ്മേളനത്തിൽ വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ബിഷപ് ആന്റണി വാലുങ്കലിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി. തിരുവനന്തപുരം അതിരൂപത KCSL വൈസ് പ്രസിഡൻ്റും തിരുവനന്തപുരം കാർമ്മൽ സ്കൂൾ അധ്യാപികയുമായ ആലീസ് ജെ. ഫെർണാണ്ടസ് KCSL സംസ്ഥാന സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
