വെള്ളയമ്പലം: അല്മായ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ലത്തീൻ അതിരൂപത ഡി സി എം എസ് ക്രിസ്മസ് ആഘോഷവും, വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പ് വിതരണവും, വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കലും നടന്നു. ഡിസംബർ 27-ന് ആനിമേഷൻ സെന്ററിൽ വച്ച് നടന്ന പൊതുയോഗത്തിൽ ഡിസിഎംഎസ് അതിരൂപത പ്രസിഡന്റ് ശ്രീ.ജോർജ് എസ് പള്ളിത്തറ അധ്യക്ഷനായിരുന്നു. ഉദ്ഘാടനവും ക്രിസ്മസ് സന്ദേശവും അതിരൂപത മെത്രാപ്പോലീത്ത, അഭിവന്ദ്യ ഡോ. തോമസ് ജെ നെറ്റോ നിർവഹിച്ചു. ഡി സിഎംഎസ് “ജൂബിലി വർഷ വീക്ഷണം “എന്ന എന്ന വിഷയം ഓർഗനൈസർ ശ്രീ. സുരേഷ് അവതരിപ്പിച്ചു. എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി, പിജി തലങ്ങളിൽ ഉന്നതമാർക്കോടെ വിജയം വരിച്ച കുട്ടികൾക്ക് സ്കോളർഷിപ്പും, വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച പ്രതിഭകൾക്ക് അനുമോദനവും ആദരവും അഭിവന്ദ്യ പിതാവ് നൽകി. അതിരൂപത അൽമായ കമ്മീഷൻ അസിസ്റ്റന്റ് ഡയറക്ടർ ശ്രീ. നിക്സൺ ലോപ്പസ് ശ്രീമതി.ജെസ്സി പുഷ്പഗിരി എന്നിവർ ആശംസകൾ അർപ്പിച്ചു. അതിരൂപത സെക്രട്ടറി ശ്രീ. പൊന്നുമോൻ സെബാസ്റ്റ്യൻ സ്വാഗതവും, ട്രഷറർ വൈ. ഫ്രാൻസിസ് നന്ദിയും പറഞ്ഞു.