ആലപ്പുഴ: കെആർഎൽസിസി ബിസിസി കമ്മിഷന്റെ കൂടിവരവ് ആലപ്പുഴ കർമ്മസദനിൽ നടന്നു. ഫെബ്രുവരി 9, 10 തിയതികളിലായി നടന്ന കൂടിവരവ് ബിസിസി കമ്മിഷൻ ചെയർമാൻ മോസ്റ്റ്. റവ. ഡോ. തോമസ് ജെ. നോറ്റോ ഉദ്ഘാടനം ചെയ്തു. കമ്മിഷൻ സെക്രട്ടറി റവ. ഫാ. ജോൺസൻ പുത്തൻ വീട്ടിൽ സ്വാഗതമേകി. ഉദ്ഘാടന സമ്മേളനത്തിൽ ആസോസിയേറ്റ് സെക്രട്ടറി ശ്രീ. മാത്യൂ ലിഞ്ചൻ റിപ്പോർട്ട് അവതരിപ്പിക്കുകയും നാഷണൽ എക്സിക്യുട്ടീവ് സെക്രട്ടറി റവ. ഫാ. ജോർജ്ജ് ജേക്കബ് എസ് എ സി മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ബിസിസി കമ്മിഷൻ മുൻ സെക്രട്ടറി റവ. ഡോ. ജോർജ്ജ് ആർബി പ്രതികരണം നടത്തി.
തുടർന്ന് ശ്രീ. ബോബൻ ബിസിസി ആപ്പ് രൂപീകരണത്തെക്കുറിച്ചും, റവ. ഫാ. ജോർജ്ജ് ജേക്കബ് എസ് എ സി നാഷണൽ ബി ഇ സി പോളിസി കെആർഎൽസിസി തലത്തിൽ എങ്ങനെ നടപ്പിലാക്കാം എന്നതിനെക്കുറിച്ചും വിവരിച്ചു. രണ്ടാം ദിനം ജീവനാദം, കെഎൽസിഎ എന്നിവയുടെ ശാക്തികരണത്തിന് ബിസിസി എത്രമാത്രം ഉപയോഗപ്പെടുത്താം എന്ന വിഷയത്തിൽ ഫാ. ജോൺ കപിസ്താൻ ലോപ്പസ്, അഡ്വ. ഷെറി ജെ. തോമസ് എന്നിവർ വിശദീകരിച്ചു. കെആർഎൽസിസി ബിസിസി വാർഷിക പദ്ധതിരൂപീകരണവുമായി ബന്ധപ്പെട്ട് അഭിവന്ദ്യ തോമസ് ജെ. നെറ്റോ പിതാവ് നേതൃത്വം നല്കിയ ചർച്ചയിൽ കെആർഎൽസിസി സെക്രട്ടറി ഫാ. തോമസ് തറയിൽ, നാഷണൽ സെക്രട്ടറി റവ. ഫാ. ജോർജ്ജ് ജേക്കബ് എസ് എ സി, റവ. ഡോ. ജോർജ്ജ് ആർബി എന്നിവർ പ്രവർത്തനങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. ഭാവി പരിപാടികളെക്കുറിച്ചുള്ള പ്രവർത്തനങ്ങളുടെ ഗ്രൂപ്പ് ചർച്ചയ്ക്ക് ശേഷം കൂടിവരവ് അവസാനിച്ചു.