തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള വിവാഹ ഒരുക്ക സെമിനാർ പുനരാരംഭിച്ചു. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിൽ കുടുംബപ്രേക്ഷിത ശുശ്രൂഷയുടെ ആഭിമുഖ്യത്തിലാണ് സെമിനാറുകൾ പുനരാരംഭിച്ചത്. സെപ്റ്റംബർ 13, 14 ( തിങ്കൾ ചൊവ്വ ദിവസങ്ങളിൽ) മേനംകുളം അനുഗ്രഹ ഭവനിൽ വച്ചും 22 23 ( ബുധൻ വ്യാഴം ദിവസങ്ങളിൽ ) കൊച്ചു പള്ളി മഡോണ സെന്ററിൽ വച്ചുമായിരിക്കും സെമിനാറുകൾ നടക്കുക. കുടുംബ ശുശ്രൂഷയിലെ റവ. ഫാ. എ. ആർ. ജോൺ, റവ. ഫാ ജനിസ്റ്റൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ക്ളാസ്സുകൾ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ ആയിരിക്കും. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ താമസസൗകര്യങ്ങൾ കൂടാതെയാണ് സെമിനാർ നടത്തുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കാണ് ഇപ്പോൾ നടക്കുന്ന സെമിനാറുകളിൽ പങ്കെടുക്കാനാവുക.
കൂടുതൽ വിവരങ്ങൾക്ക് : 9400101044, 938729613