കഴക്കൂട്ടം: കഴക്കൂട്ടം മേനംകുളത്ത് തിരുവനന്തപുരം അതിരൂപതയുടെ ഉന്നതവിദ്യാഭ്യാസ കേന്ദ്രമായ മരിയൻ എഡ്യുസിറ്റിയിൽ മരിയൻ ബിസിനസ്സ് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നു. ഇതിനായുള്ള അംഗീകാരം AICTE- യിൽ നിന്നും ലഭിച്ചു. 10.06.2024 തിങ്കളാഴ്ച മുതൽ MBA കോഴ്സിനായുള്ള അഡ്മിഷൻ ആരംഭിക്കുമെന്ന് ഡയറക്ടർ ഫാ. ഡോ. എ. ആർ. ജോൺ അറിയിച്ചു.
MBA അഡ്മിഷൻ ലഭിക്കുന്നതിനുള്ള യോഗ്യത ഏതെങ്കിലും വിഷയിത്തിലുള്ള ഡിഗ്രി (Graduate) യോടൊപ്പം K-MAT/ C-MAT/ CAT ഇതിൽ ഏതെങ്കിലുമൊരു പ്രവേശന പരീക്ഷയും പാസായിരിക്കണം. ഇതുവരെ പ്രവേശന പരീക്ഷ എഴുതാത്താവർക്ക് സർക്കാർ വെബ്സൈറ്റിൽ (cee.kerala.gov.in) 10.06.2024 വൈകുന്നേരം 6 മണി വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്.
കഴക്കൂട്ടം മരിയൻ എഡ്യുസിറ്റിയിൽ നിലവിൽ മരിയൻ എൻജിനീയറിംഗ് കോളേജ്, മരിയൻ കോളേജ് ഓഫ് ആർക്കിടെക്ചർ & പ്ലാനിംഗ്, മരിയൻ കോളേജ് ഓഫ് ആർട്സ് & സയൻസ്, സെന്റ്. ജേക്കബ്സ് B-Ed ട്രയിനിംഗ് കോളേജ്, മരിയൻ ക്രാഫ്റ്റ് & ആർട്സ് സെന്റർ ഓഫ് എക്സലൻസ്, ലിറ്റിൽ ഫ്ലവർ ഫുട്ബാൾ അക്കാദമി എന്നീ സ്ഥാപനങ്ങൾക്കൊപ്പമാണ് മരിയൻ ബിസിനസ്സ് സ്കൂൾ എന്ന പുതിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനവും പ്രവർത്തനമാരംഭിക്കുന്നത്.