തിരുവനന്തപുരം അതിരൂപതയിലെ വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ വിശപ്പ് രഹിത ഫെറോന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ‘മന്ന’ പൊതിച്ചോർ സംരംഭം വിജയകരമായി ഒരു മാസം പൂർത്തിയാക്കി. ചെറുവെട്ടുകാട് സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ വച്ച് നടത്തിയ പ്രതേക സമ്മേളനത്തിൽ തിരുവനന്തപുരം അതിരൂപത അധ്യക്ഷൻ മോസ്റ്റ്. റവ. ഡോ. സൂസൈപാക്യം അധ്യക്ഷം വഹികുകയും ഭക്ഷണപൊതികള്‍ ആശീര്‍വദിക്കുകയും ഈ മാസം മുതല്‍ ഇതര സമുദായക്കാര്‍ക്കു കൂടി ഭക്ഷണപൊതി എത്തിക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ജൂലൈ മാസം 1 ആം തിയതി ആണ് ‘മന്ന’ പദ്ധതി തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ക്രിസ്തുദാസ് ഉൽഘാടനം ചെയ്തത്. വലിയതുറ ഫെറോന വികാരി റവ. ഫാ. ഹൈസന്ത് എം നായകം, തിരുവനന്തപുരം അതിരൂപത കുടുംബ ശ്രിശൂഷ ഡയറക്ടർ റവ. ഫാ. എ ആർ ജോൺ, ഫെറോന ഡയറക്ടർ റവ. ഫാ. ഡീജോ പത്രോസ്, കോർഡിനൊറ്റർ ആന്റണി പത്രോസ്, ബ്രിട്ടോ സൈമൺ മറ്റ് ഫെറോന വൈദികർ എന്നിവരും പങ്കെടുത്തു.
മഹാമാരിയുടെ രൗദ്ര താണ്ഡവത്തിൽ ആരാരും ഇല്ലാതെ തെരുവോരങ്ങളിൽ കഴിയുന്ന അശണർക്ക് അത്താണിയായും നിരാലംബർക്ക് ആശ്വാസമായും ഫെറോന ഇടവകളായ വലിയ വേളി മുതൽ ചെറിയതുറ വരെയുള്ള പ്രദേശങ്ങളിലെ ആവശ്യക്കാരെ കണ്ടെത്തിയും ദിവസത്തിൽ ഒരു നേരമെങ്കിലും ആഹാരം എത്തിക്കുക എന്നതാണ് സംരംഭത്തിൻ്റെ ലക്ഷ്യം. ഈ പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് സുമനസുകളുടെ ചെറുതും വലുതുമായ സഹായസഹരണങ്ങളും സംഘാടകർ പ്രതീഷിക്കുന്നുണ്ട് . സാമ്പത്തിക സഹായാമോ ആവശ്യവസ്തുക്കളോ നൽകി സഹായിക്കാം.
+91 81293 82740 എന്ന നമ്പറിൽ മെസേജ് ഭാഗത്ത് Manna എന്ന് ടൈപ്പ് ചെയ്ത് UPI /Online വഴി സാമ്പത്തിക സഹായം എത്തിക്കാം.