കോവിഡ് 19 മഹാമാരി മൂലം കഷ്ടത അനുഭവിച്ചുകൊണ്ടിരിക്കുന്ന മാമ്പള്ളി ഇടവക പരിധിക്കുള്ളിലെ ഏറ്റവും നിർധനരായ രോഗികൾക്ക് സഹായഹസ്തവുമായി മാമ്പള്ളി ഇടവക. ഇടവക പരിധിക്കുള്ളിലെ ഏറ്റവും നിർധനരായ 49 രോഗികൾക് 1000 രൂപ വീതം മൂല്യം വരുന്ന മരുന്നുകൾ ഇടവകയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. B. C. C യൂണിറ്റുകൾ വഴി കണ്ടെത്തിയ രോഗികൾക്കുള്ള സൗജന്യ മരുന്നുകളുടെ കൂപ്പൺ വിതരണം ഇടവക വികാരി Fr. ജസ്റ്റിൻ ജൂഡ് ഇടവക കൗൺസിൽ അംഗങ്ങൾക്കു നൽകികൊണ്ട് ഉത്ഘാടനം ചെയ്തു. സൗജന്യ മരുന്നുകൾ വർക്കല വിശ്വാസ് മെഡിക്കൽ സ്റ്റോറിൽ നിന്നും കൂപ്പൺ നൽകി വാങ്ങാവുന്നതാണ്.
കോവിഡ് 19 രണ്ടാം തരംഗത്തിൽ ബുദ്ധിമുട്ട് അനുഭവിച്ചു കൊണ്ടിരിക്കുന്ന ഇടവക മക്കളെ ഇടവകയാൽ കഴിയുന്ന രീതിയിൽ സഹായിക്കും എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇടവകയിലെ 1200 ഓളം വരുന്ന എല്ലാ കുടുംബങ്ങൾക്കും ഒപ്പം മറ്റു മതസ്ഥർക്കും ഭക്ഷ്യ കിറ്റും വിതരണം ചെയ്തിരുന്നു