പുല്ലുവിള: പുല്ലുവിള ഫൊറോനാ അജപാലന ശുശ്രൂഷ സമിതി ജീവിതാഭിമുഖ്യ സെമിനാർ (ജീവിത വിളി) എന്ന വിഷയത്തിൽ സെമിനാർ നടത്തി. SSLC മുതൽ +2 വരെയുള്ള വിദ്യാർത്ഥികൾക്കായി നടന്ന സെമിനാറിൽ ഫെറോന വികാരി റവ. ഫാ. സിൽവസ്റ്റർ കുരിശ് ക്ലാസ്സിന് നേതൃത്വം നൽകി. കുടുംബ ശുശ്രൂഷ ഫെറോനാ കോർഡിനേറ്റർ റവ. ഫാ. ജേക്കബ് സ്റ്റെല്ലസ് ഉദ്ഘാടനം ചെയ്തു.
നമ്മുടെ പ്രവൃത്തികൾ ദൈവോന്മുഖമായിരിക്കണം. ജീവിത ലക്ഷ്യം നേടാൻ കഠിനാധ്വാനം ആവശ്യമാണ്. മാതാപിതാക്കളോട് തുറവിയോടെ സമീപിച്ച് മുതിർന്നവരിൽ നിന്നുള്ള ഉപദേശങ്ങൾ മുഖവിലയ്ക്കെടുക്കുന്നത് ജീവിത വിജയത്തിന് സഹായകരമാകുമെന്ന് ക്ലാസ്സ് നയിച്ച ഫാ. സിൽവസ്റ്റർ കുരിശ് പറഞ്ഞു.
ആനിമേറ്റർ മേരി ത്രേസ്യ മോറൈസ് ആമുഖ സന്ദേശവും, ഫാ. അഗസ്റ്റിൻ ജോൺ മുഖ്യപ്രഭാഷണവും നടത്തി. സെമിനാറിൽ വിവിധ ഇടവകകളിലെ 92 വിദ്യാർത്ഥികൾ പങ്കെടുത്തു.