ലാറ്റിൻ ഭാഷാ ദിനത്തോടനുബന്ധിച്ചു നടത്തുന്ന ക്വിസ് മത്സരത്തിലും, സംഘഗാന മത്സരത്തിലുമായി ഇരുപതിലധികം ടീമുകൾ പങ്കെടുക്കും. നാളെ ഉച്ചക്ക് ശേഷം 1.30 നാണ് മത്സരങ്ങൾ ആരംഭിക്കുക. ആർച്ബിഷപ് എമറിറ്റസ് സൂസൈപാക്യം എൻഡോമെന്റ് ലാറ്റിൻ ക്വിസ് മത്സരം, മോൺ. മാർക്ക് നേറ്റോ മെമ്മോറിയൽ ലാറ്റിൻ ഗ്രൂപ്പ് സോങ് മത്സരം എന്നീ ഗ്രൂപ്പ് മത്സരങ്ങൾ കൂടാതെ, ബിഷപ്പ് എമറിറ്റസ് സ്റ്റാൻലി റോമൻ എൻഡോമെന്റ്, ലാറ്റിൻ ഭാഷാ നടക്കും. തുടർന്ന് ആർച്ച് ബിഷപ്പ് എമിരിറ്റസ് ഡോ. സൂസപാക്യം എം-ന്റെ മുഖ്യ കാർമികത്വത്തിൽ ലാറ്റിൻ ഭാഷയിലുള്ള ദിവ്യബലി വൈകുന്നേരം 5.30 ന് നടക്കും. വൈകുന്നേരം 7 മണിക്ക് വിഖ്യാത സംഗീത സംവീധായകൻ ജെറി അമൽദേവിന്റെ നേതൃത്വത്തിലുള്ള ലാറ്റിൻ & മലയാളം കോറൽ സംഗീത പരിപാടിയോടുകൂടി ലാറ്റിൻ ഭാഷാദിനാചാരണത്തിന് സമാപനമാകും.
സെന്റ് വിൻസന്റ്സ് സെമിനാരിയിൽ നിന്നും 2 ടീമുകളും, സെന്റ്. അലോഷ്യസ് സെമിനാരി, സെന്റ് ലൂഷ്യൽ, ഇരയുമെന്തുറ, സെന്റ്. മരിയൻ ആർട്സ് ആൻഡ് സയൻസ്, മേനംകുളം, സെന്റ്. സേവിയേഴ്സ് കോളേജ്, സെന്റ്. ഇഗ്നഷ്യസ് പുത്തൻതോപ്പിൽ നിന്നും 2 ടീമുകൾ, സെന്റ്. മാർത്ത കോൺവെൻറ്, ഫാത്തിമപുരം, സെന്റ് ജോസഫ്സ് സ്കൂൾ, സെന്റ് റാഫൽസ് സെമിനാരി, കൊല്ലം എന്നിങ്ങനെ നിലവിൽ 11 ടീമുകൾ ആർച്ബിഷപ് എമറിറ്റസ് സൂസൈപാക്യം എൻഡോമെന്റ് ലാറ്റിൻ ക്വിസ് മത്സരത്തിലും, സെന്റ് വിൻസന്റ്സ് സെമിനാരി, സെന്റ്. അലോഷ്യസ് സെമിനാരി, സെന്റ് ലൂഷ്യൽ ഇരയുമെന്തുറ, സെന്റ്. മരിയൻ ആർട്സ് ആൻഡ് സയൻസ്, മേനംകുളം, സെന്റ്. സേവിയേഴ്സ് കോളേജ്, സെന്റ്. ഇഗ്നഷ്യസ് പുത്തൻതോപ്പ്, സെന്റ്. മാർത്ത കോൺവെൻറ്, ഫാത്തിമപുരം, സെന്റ് ജോസഫ്സ് സ്കൂൾ, സെന്റ് റാഫൽസ് സെമിനാരി, ക്വിലോൻ എന്നിങ്ങനെ മോൺ. മാർക്ക് നേറ്റോ മെമ്മോറിയൽ ലാറ്റിൻ സംഘഗാനമത്സരത്തിൽ 8 ഗ്രൂപ്പുകളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഗ്രൂപ്പ് ഇനങ്ങളിലെ വിജയികൾക്ക് 10000 രൂപ ഒന്നാം സമ്മാനവും 5000 രൂപ രണ്ടും 3000 രൂപ മൂന്നാം സമ്മാനമായും ലഭിക്കും. വ്യക്തിഗത മത്സരങ്ങളിൽ 5000 രൂപ ഒന്നാം സമ്മാനമായും 3000 രൂപ രണ്ടും 2000 രൂപ മൂന്നാം സമ്മാനമായും ലഭിക്കും. ലാറ്റിൻ ഭാഷയുടെ പ്രചരണത്തിനായി ലാറ്റിൻ ഭാഷ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഹെറിറ്റേജ് കമ്മീഷനും കെ.ആർ.എൽ.സി.ബി.സി-യും സംയുക്തമായി നടത്തുന്ന ലാറ്റിൻ ഭാഷ ദിനം ലാറ്റിൻ ഭാഷ സ്നേഹികളുടെ ഒത്തുചേരലിലൂടെ ലാറ്റിൻ ഭാഷയുടെ പ്രാധാന്യം എല്ലാവരിലേക്കുമെത്തിക്കുകയാണ് ലക്ഷ്യമാക്കുന്നതെന്ന് കൺവീനർ ശ്രീ. ജെറി ബ്രൈറ്റ് അറിയിച്ചു.