പോങ്ങുംമൂട്: പേട്ട ഫൊറോനയിൽ അൽമായ ശുശ്രുഷയുടെ നേതൃത്വത്തിൽ ആദ്ധ്യാത്മിക നവീകരണ ധ്യാനം നടത്തി. ഫെബ്രുവരി 17 ശനിയാഴ്ച രാവിലെ 9 മുതൽ 5 വരെ പോങ്ങുംമൂട് സെന്റ് മേരിസ് ഇടവകയിൽ നടന്ന ധ്യാനത്തിന് പ്രശസ്ത സൈക്കോളജിസ്റ്റും ധ്യാന ഗുരുവുമായ ഫാ. ബേണി OFM. Cap നേതൃത്വം നൽകി. അൽമായർ ആത്മീയമായി വളരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ധ്യാനത്തിൽ വിവരിച്ചു. ഈ തപസ്സുകാലം അതിന് സഹായകരമാകട്ടേയെന്ന പ്രത്യാശയും ബേണിയച്ചൻ പങ്കുവച്ചു.
ഫൊറോന കോർഡിനേറ്റർ ഫാ. ദീപു ക്രിസ്റ്റഫർ ക്രമീകരിച്ച ധ്യാനം ഫൊറോന വികാരി ഫാ. റോബിൻസൺ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഫൊറോന അൽമായ ശുശ്രുഷ കൺവീനർ ശ്രീ ജോബി ജോയ് അധ്യക്ഷത വഹിച്ചു. ഫൊറോന ആനിമേറ്റർ ശ്രീമതി ശോഭ സ്വാഗതം പറഞ്ഞു. ഫൊറോനയിലെ 14 ഇടവകകളിൽ നിന്നുമായി KLCA, KLCWA, DCMS, ലീജിയൻ ഓഫ് മേരി, വിൻസന്റ് ഡി. പോൾ തുടങ്ങിയ സംഘടനകളിൽ നിന്നും 200-ലധികം അല്മായർ പങ്കെടുത്തു. ധ്യാനത്തിന്റെ സമാപനത്തിൽ നടന്ന ദിവ്യബലിക്ക് ഫാ. ലോറൻസ് കുലാസ് മുഖ്യകാർമികത്വം വഹിച്ചു.