മണിപ്പൂരിൽ നടക്കുന്നത് മതേതര ഇന്ത്യയ്ക്ക് ലജ്ജാകരമായ കാര്യങ്ങളാണ്. ഏത് വിഭാഗത്തില്പെട്ടവരായാലും മനുഷ്യരാണ് അവിടെ മരിക്കുന്നത്. മനുഷ്യജീവന് വിലകൊടുക്കുന്ന ഭരണാധികാരികളില്ലാത്തതിനാലാണ് മനുഷ്യമനസ്സിനെ നടുക്കുന്ന ഇത്തരം കലാപങ്ങൾ രാജ്യത്ത് അരങ്ങേറൂന്നതെന്ന് കെ.ആർ.എൽ.സി.സി. പ്രസിഡന്റ് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ പറഞ്ഞു. കെ.ആർ.എൽ.സി.സി. യുടെ നാല്പത്തി ഒന്നാമത് ജനറൽ അസംബ്ളി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരെയും ഒരുമിച്ച് ഒരുപോലെ കാണുന്ന സംസ്കാരമാണ് വേണ്ടത്. ഇന്ത്യ ഇവിടെ ജീവിക്കുന്ന എല്ലാവരുടേതുമാണ്. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും ഭരണഘടന ഉറപ്പാക്കുന്ന മതസ്വാതന്ത്ര്യവും ഹനിക്കപ്പെടരുത്. അഭിപ്രായ സ്വാതന്ത്ര്യമോ, സമന്വയമോ ഇല്ലാതെ ഏകീകൃത സിവിൽകോഡ് നടപ്പിലാക്കരുതെന്നും ബിഷപ് ആവശ്യപ്പെട്ടു