കുടുംബ വര്‍ഷാചരണത്തിന്റെ ഭാഗമായി കെ ആര് എല്‍ സി ബി സി ഫാമിലി കമ്മീഷന്റെ
നേതൃത്വത്തില്‍ കേരളത്തിലെ 12 ലത്തീന്‍ രൂപതകളില്‍ നിന്നുള്ള കുടുംബങ്ങളുടെ
സംഗമത്തിന്റെയും ഫാമിലി കണ്‍വെന്‍ഷന്റെയും പൊതുസമ്മേളനം ഉദ്ഘാടനനം
ഗതാഗതമന്ത്രി ശ്രീ. ആന്റണി രാജു നിര്‍വ്വഹിച്ചു.
2022 മാര്‍ച്ച് 26,27 തീയതികളിലായി ആലപ്പുഴ, അര്‍ത്തുങ്കല്‍ സെന്റ്. ആന്‍ഡ്രൂസ്
ബസിലിക്കയിലാണ് സംസ്ഥാന ഫാമിലി കണ്വെണ്ഷന് നടന്നത്.
26-ാം തീയതി വിവിധ രൂപതകളില്‍ നിന്നുള്ള കുടുംബങ്ങളും
കുടുംബശുശ്രൂഷപ്രതിനിധികളും വിവിധ കുടുംബങ്ങളില്‍ സഹവസിച്ചുകൊണ്ട്
കുടുംബങ്ങളുടെ ആനന്ദം അനുഭവിച്ചറിഞ്ഞത്.
27-ആമ് തീയതി രാവിലെ നടന്ന ഉദ്ഘാടനസമ്മേളനത്തില്‍ കമ്മീഷന് ചേയര്‍മാന്‍ റൈറ്റ്.
റവ. ഡോ. ജോസഫ് കാരിക്കശ്ശേരി പിതാവ് അദ്ധ്യക്ഷത വഹിക്കുകയും കെ സി ബി സി ഫാമിലികമ്മീഷന്‍ ചേയര്‍മാന്‍ അഭിവന്ദ്യ പോള്‍ ആന്റണി മുല്ലശ്ശേരി പിതാവ് സമ്മേളനം ഉദ്ഘാടനവും നിർവ്വഹിച്ചു. കുടംബങ്ങള്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ മാതൃകയാക്കേത്
ദൈവഹിതം നിറവേറ്റാന്‍
മുന്നില്‍ നിന്ന നസ്രത്തിലെ തിരുക്കുടുംബത്തെയാണെന്ന് സന്ദേശമായി പറഞ്ഞു. ആലപ്പുഴ രൂപതാദ്ധ്യക്ഷന് അഭിവന്ദ്യ ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ പിതാവ്
അനുഗ്രഹപ്രഭാഷണവും മുന്‍ കേരള ഡി. ജി. പി. അലക്സാണ്ടര്‍ ജേക്കബ് ഐ പി എസ്
മുഖ്യപ്രാഭാഷണവും നടത്തി. കമ്മീഷന് സെക്രട്ടറി ഫാ. ഡോ. എ ആര് ജോണ്‍ സ്വാഗതവും ആലപ്പുഴ രൂപത കുടുംബ ശുശ്രൂഷ ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് കൊടിയനാട് കൃതജ്ഞതയും
അര്‍പ്പിച്ചു.
തുടര്‍ന്നു നടന്ന സെമിനാറിന് ഡോ. മാമന് പി ചെറിയാന് നേതൃത്വം നല്കി.
അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ അഭിവന്ദ്യ പിതാക്കന്മാരുടെ കാര്‍മ്മികത്വത്തില്‍ നടന്ന
ദിവ്യബലിക്ക് തിരുവനന്തപുരം മെത്രാപോലിത്താ അഭിവന്ദ്യ തോമസ് ജെ നെറ്റോ പിതാവ്
മുഖ്യകാര്‍മികത്വം വഹിച്ചു. കോഴിക്കോട് രൂപതാദ്ധ്യക്ഷന് വചനസന്ദേശം നല്കി.
ഉച്ചയ്ക്ക് ശേഷം ദമ്പതികള്‍ക്കായി നടന്ന സെമിനാറിന് അഭിവന്ദ്യ ജെയിംസ്
ആനാപറമ്പില്‍ പിതാവ് നേത്യത്വം നല്കി. യുവജന കമ്മീഷന് കെ സി ബി സി യുവജന
കമ്മീശന് ചേയര്‍മാന്‍ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് ഉദ്ഘാടനം ചെയ്തു. സെമിനാറിന്
ശ്രീ. ബൈജു നേതൃത്വം നല്കി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ കെ ആര്
എല്‍ സി സി പ്രസിഡന്റ് കൊച്ചി രൂപതാദ്ധ്യക്ഷന് അഭിവന്ദ്യ ജോസഫ് കരിയില്‍ പിതാവ് അധ്യക്ഷത വഹിച്ചു. കേരള ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള കൃഷി വകുപ്പ് മന്ത്രി ആശംസ അറിയിച്ചു. സമ്മേളനത്തില്‍ ഫമീലിയ കുടുംബമാസികയുടെ പ്രകാശനം പുനലൂര്‍ രൂപതാദ്ധ്യ.ക്ഷന്‍ അഭിവന്ദ്യ സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍ പിതാവ് നിര്‍വ്വഹിച്ചു. കൗണ്‍സിലേഴ്സ് ഡയറക്ടറി ആലപ്പുഴ രൂപതാ മുന്‍
അദ്ധ്യക്ഷന്‍ അഭിവന്ദ്യ സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ പിതാവ് നിര്‍വ്വഹിച്ചു.
ഏലീശാ ധ്യാനം ഹാന്‍ഡ് ബുക്കിന്റെ പ്രകാശനവും വിവാഹ ഒരുക്ക സെമിനാറ് വര്‍ക്ക് ബുക്കിന്റെ പ്രകാശനം അര്‍ത്തുങ്കല്‍ ബസിലിക്ക റെക്ടര്‍ ഫാ. സ്റ്റീഫന്‍ ജെ പുന്നയ്ക്കല്‍, സെന്റ്.
ജേര്‍ജ് ഇടവക വികാരി ഫാ. ജോണ്സണ് തൗയില് എന്നിവര്‍ യഥാക്രമം നിര്വ്വഗിച്ചു.
സമ്മേളനത്തില്‍ 12 രൂപതകളിലെയും വലിയ കുടുംബങ്ങളെ കണ്ണൂര്‍ രൂപതാദ്ധ്യക്ഷന്
അഭിവന്ദ്യ അലക്സ് വടക്കുംതല പിതാവ് ആദരിച്ചു. പ്രസ്തുത ചടങ്ങില്‍ ഫാമിലി കമ്മീഷന് അസോസിയേറ്റ് സെക്രട്ടറി ഫാ. ജിജു പള്ളിപ്പറമ്പില്‍ സ്വാഗതവും പുനലൂര്‍ രൂപത കുടുംബ ശുശ്രൂഷ ഡയറക്ടര്‍ ഫാ. സാം ഷൈന്‍ കൃതജ്ഞതയും അര്‍പ്പിച്ചു.