തിരുവനന്തപുരം ലത്തീൻ അതിരൂപത കെ.സി.എസ്.എൽ. 2021-22 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങളുടെ ഔദ്യോഗികമായ ഉദ്ഘാടനം അതിരൂപതാ സഹായമെത്രാൻ റവ.ഡോ. ക്രിസ്തു ദാസ് പിതാവ് നിർവ്വഹിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കപ്പെട്ട ഉദ്ഘാടന സമ്മേളനത്തിന് കെ.സി.എസ്.എൽ. പ്രസിഡൻ് തിരുവനന്തപുരം സെൻ്റ് ജോസഫ് സ്കൂൾ അധ്യാപകനായ ശ്രീ ഡാമിയൻ സ്വാഗതം ആശംസിച്ചു. അതിരൂപത വിദ്യാഭ്യാസ ശുശ്രൂ ഷ ഡയറക്ടർ റവ.ഫാ. മെൽക്കൺ അധ്യക്ഷത വഹിച്ചു.
കെ.സി.എസ്.എൽ. അതിരൂപതാ ചെയർപേഴ്സൺ, സെൻ്റ് മേരീസ് വിഴിഞ്ഞം സ്കൂൾ വിദ്യാർത്ഥി കുമാരി ജീവാ വിക്ടർ ആശംസകളർപ്പിച്ചു. പ്രാർത്ഥനാ ഗാനം, കെ.സി.എസ്.എൽ. പ്രതിജ്ഞ, കെ.സി.എസ്.എൽ.ആന്തം എന്നിവയ്ക്ക് സെൻറ് തോമസ് HSS പൂന്തുറ, ഹോളി എയ്ഞ്ചൽസ് HSS തിരുവനന്തപുരം, സെൻ്റ് മേരീസ് HSS വിഴിഞ്ഞം എന്നീ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ നേതൃത്വം നൽകി. സമ്മേളനത്തിൽ പങ്കെടുത്തവർക്ക് കെ.സി.എസ്.എൽ. ഡയറക്ടർ റവ.ഫാ. നിജു അജിത് നന്ദി പ്രകാശിപ്പിച്ചു. കെ.സി.എസ്.എൽ. മുൻ ഡയറക്ടർ റവ.ഫാ.ജേക്കബ് സ്റ്റെല്ലസ്, സിസ്റ്റർ ഓർഗനൈസർ സി. ലിസ്ന, ഓർഗനൈസർ, സെൻ്റ് ജോസഫ് സ്കൂൾ അധ്യാപകനായ ശ്രീ ക്ലമൻ്റ് എന്നിവർ സന്നിഹിതരായിരുന്നു. തിരുവനന്തപുരം അതിരൂപതയിലെ വിവിധ സ്കൂളുകളിൽ നിന്നായ് 150 ഓളം വിദ്യാർത്ഥികളും അധ്യാപകരും ഉദ്ഘാടനസമ്മേളനത്തിൽ Online ആയ് പങ്കു ചേർന്നു.