തിരുവനന്തപുരം: തിരുവനന്തപുരം അതിരൂപത കെ.സി.എസ്.എൽ-ന്റെ ഫെറോനതല സുവർണ്ണ ജൂബിലി ആഘോഷത്തിന് അതിരൂപതയിലെ ഫെറോനകളിൽ തുടക്കമായി. അതിരൂപത കെസിഎസ്എൽ ഡയറക്ടർ ഫാ. ഡേവിഡ്സൺ ജസ്റ്റിസിന്റെ നേതൃത്വത്തിൽ ഫെറോന കെസിഎസ്എൽ വൈദിക കോഡിനേറ്റർമാരുടെയും, വിദ്യാഭ്യാസ ശുശ്രൂഷ വൈദിക കോഡിനേറ്റർമാരുടെയും അതാത് ഇടവക വികാരിമാരുടെയും സ്കൂൾ പ്രിൻസിപ്പൽമാരുടെയും പ്രഥമ അധ്യാപകരുടെയും കെസിഎസ്എൽ ആനിമേറ്റർമാരുടെയും സഹകരണത്തോടുകൂടിയാണ് സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായത്.
ഓഗസ്റ്റ് 3ന് അഞ്ചുതെങ്ങ്, കഴക്കൂട്ടം എന്നീ ഫെറോനകളിലും, ഓഗസ്റ്റ് 4ന് പാളയം, പേട്ട എന്നീ ഫെറോനകളിലും, ഓഗസ്റ്റ് 7ന് വലിയതുറ ഫെറോനിയിലും, ഓഗസ്റ്റ് 8ന് പുതുക്കുറിച്ചി,കഴക്കൂട്ടം എന്നീ ഫെറോനകളിലും, ഓഗസ്റ്റ് 11ന് പുല്ലുവിള ഫെറോനയിലും അതിരൂപത കെസിഎസ്എൽ ഡയറക്ടർ സുവർണ്ണ ജൂബിലി പതാക ഉയർത്തുകയും കെസിഎസ്എൽ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു.
സുവർണ്ണ ജൂബിലി ദീപം അതിരൂപത ഡയറക്ടർ ഫെറോന ചെയർപേഴ്സൺമാർക്ക് കൈമാറുകയും, വിളക്കും പതാകയും ഓരോ ഫെറോനയും ഉദ്ഘാടന വേദിയിൽ വച്ച് തന്നെ ഫെറോനയിലെ സ്കൂളുകൾക്ക് കെസിഎസ്എൽ ഫെറോന കോർഡിനേറ്റർമാർ മുഘേന കൈമാറി. 8 ഫെറോനയിലെ സ്കൂളുകളിൽ നിന്നും 10, 12 എന്നീ ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ 114 കുട്ടികൾക്ക് ജൂബിലി മെമ്മോറിയൽ ആശുപത്രി സംഭാവന ചെയ്ത മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. ഓരോ ഫെറോനയിലെ സ്റ്റുഡൻസ് ചെയർ പേഴ്സൺമാരും ജനറൽ സെക്രട്ടറിമാരുമായിരുന്നു അദ്ധ്യക്ഷ പദവിയും സ്വാഗതവും നന്ദിയും അർപ്പിച്ചത്.