തിരുവനന്തപുരം: വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാനും പരിശുദ്ധ അമ്മയോട് കൂടുതലായി ചേർന്ന് നിൽക്കുവാനും ജപമാല മുറുകെ പിടിക്കുവാനും, ക്രൈസ്തവ വിദ്യാർത്ഥികളെ, പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പരിശുദ്ധ മറിയത്തിന്റെ ജനനത്തിരുന്നാൾ KCSL വിദ്യാർത്ഥികൾ ആഘോഷിച്ചു. സെപ്റ്റംബർ എട്ടാം തീയതി ജപമാല ചൊല്ലിയും ജപമാല പ്രദക്ഷിണം നടത്തിയും മധുരം പങ്കുവെച്ചുമാണ് സമുചിതമായി കുട്ടികൾ ആഘോഷിച്ചത്.
വിദ്യാർത്ഥി ജീവിതത്തിൽ അധ്യാപകരുടെ പങ്ക് എത്ര വലുതാണെന്ന് തിരിച്ചറിയാനും , അധ്യാപകരോട് ആദരവ് എന്നും പുലർത്തുവാനുമായി സെപ്റ്റംബർ 5 ന്അധ്യാപകദിനം KCSL വിദ്യാർത്ഥികൾ ഏറെ അർത്ഥപൂർണമായി ആചരിച്ചു. വിദ്യാർത്ഥികൾ തങ്ങളുടെ അധ്യാപകർക്ക് ആശംസകൾ പൂക്കൾ നൽകിയും, തങ്ങൾ നിർമ്മിച്ച ആശംസാ കാർഡുകൾ നല്കിയും നന്ദിസൂചക വാക്കുകൾ കൊണ്ടും അർപ്പിച്ചു.