കേരളത്തിൽ നിന്നും കുവൈറ്റിൽ വസിക്കുന്ന റോമൻ ലാറ്റിൻ സഭാ വിശ്വാസികളുടെ കൂട്ടായ്മയായ കേരള റോമൻ ലാറ്റിൻ കാത്തലിക് കുവൈറ്റ് ( കെ ആർ എൽ സി കെ) വാർഷികയോഗവും പുതിയ വർഷത്തേക്കുള്ള കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. നോർത്ത് അറബിയയുടെ ബിഷപ്പ് ആൽഡോ ബെറാർഡിയുടെ അനുഗ്രഹ ആശംസകളോടെ ചേർന്ന യോഗത്തിൽ കൂട്ടായ്മയുടെ ആത്മീയ പിതാക്കന്മാരായ ഫാദർ പോൾ വലിയവീട്ടിൽ, ഫാദർ ജോസഫ്, എന്നിവർ അധ്യക്ഷത വഹിച്ചു.
കുവൈറ്റിലെ സിറ്റി, അബ്ബാസിയ, സാലിമിയ,അഹമ്മദി യൂണിറ്റുകളിൽ നിന്നുള്ള ഭാരവാഹികൾ ചേർന്ന്, പ്രസിഡന്റായി പുത്തൻതോപ്പ് സ്വദേശി ശ്രീ.ബൈജു ഡിക്രൂസ്, വൈസ് പ്രസിഡന്റായി വെട്ടുകാട് സ്വദേശി ശ്രീ. ജെറി ബോയ് ആംബ്രോസ്, സെക്രട്ടറിയായി കണ്ണാന്തുറ സ്വദേശി ശ്രീ. ജോസഫ് ക്രിസ്റ്റൻ, ട്രഷറായി ശ്രീ. ജോസഫ് കാക്കത്തറ, വനിതാ കൺവീനറായി ഹെലൻ ജെഫ്രി ഉൾപ്പെട്ട 8 അംഗ സമിതിയെ തിരഞ്ഞെടുത്തു.
മുൻ ഭരണ നിർവഹണ സമിതിക്ക് യോഗം നന്ദി അറിയിക്കുകയും ചെയ്തു. തനതായ ആരാധന പാരമ്പര്യവും വിശ്വാസ ജീവിതവും പുതു തലമുറയ്ക്ക് പകർന്നു നൽകുകയും ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സാമൂഹ്യബോധമുള്ള സമൂഹത്തെ രൂപപ്പെടുത്തുകയും ചെയ്യുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.