ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ സാമ്പത്തിക പിന്നോക്ക അവസ്ഥ ക്ഷേമം എന്നിവ സംബന്ധിച്ച് പ്രശ്നങ്ങൾ പഠിച്ചു റിപ്പോർട്ട് നൽകുന്നതിനായി തെളിവുകൾ നൽകാം . പാറ്റ്ന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജെ ബി കോശി ചെയർമാനായും മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരായ ഡോ ക്രിസ്‌റ്റി ഫെർണാണ്ടസ് ജേക്കബ് പുന്നൂസ് എന്നിവർ അംഗങ്ങളുമായ കമ്മീഷനാണ് തെളിവുകൾ നൽകേണ്ടത് .
ന്യൂനപക്ഷം എന്ന നിലയിൽ വിദ്യാഭ്യാസ സംബന്ധമായ വിഷയങ്ങളിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ നേരിടുന്ന അനുഭവിക്കുന്ന പ്രശ്നങ്ങൾ : മറ്റ് ന്യൂനപക്ഷങ്ങൾക്ക് ലഭിക്കുന്നതോ സർക്കാർ നൽകുന്നതോ ആയ സഹായങ്ങളും ആനുകൂല്യങ്ങളും താരതമ്യപ്പെടുത്തുമ്പോൾ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് അവയെല്ലാം ന്യായമായ രീതിയിലും തോതിലും ലഭിക്കുന്നുണ്ടോ ഏതെങ്കിലും തരത്തിലുള്ള പക്ഷപാതപരമായ വിവേചനം നേരിടുന്നുണ്ടോ ; ഉണ്ടെങ്കിൽ അവ ഏതൊക്കെ എങ്ങനെ പരിഹരിക്കാം ; വിദ്യാഭ്യാസ മേഖലയിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് അനുഭവപ്പെടുന്ന പ്രശ്നങ്ങൾ ഏതെല്ലാം ഉന്നതവിദ്യാഭ്യാസമേഖലയിൽ അവർക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കുന്നുണ്ടോ അവ എങ്ങനെ പരിഹരിക്കാം എന്നീ വിഷയങ്ങളിൽ വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ചു തെളിവുകൾ നൽകാം .
ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളിൽ സാമ്പത്തികമായി പിന്നോക്കാവസ്ഥ നേരിടുന്നവർ ഉണ്ടോ ; അവർ ഏതൊക്കെ വിഭാഗങ്ങളിൽപ്പെടുന്നവരാണ് അവർ സാമൂഹിക പിന്നോക്കാവസ്ഥ നേരിടുന്നുണ്ടോ അവരുടെ പിന്നോക്കാവസ്ഥ സംബന്ധിച്ച വിവരങ്ങളും ഏതെങ്കിലും പ്രത്യേക വിഭാഗങ്ങൾക്ക് കൂടുതൽ കരുതലുകൾ ആവശ്യമുണ്ടോ എന്നും സാമ്പത്തിക സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കാൻ വിവിധ ഏജൻസികൾക്കോ സർക്കാരിനോ എന്തെല്ലാം ചെയ്യുവാൻ സാധിക്കുമെന്നും അടിയന്തിരമായി സാമ്പത്തിക മേഖലയിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട് എന്നും കമ്മീഷനെ അറിയിക്കാം .
ക്ഷേമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ക്രിസ്തു മതത്തിൽപെട്ട മത്സ്യത്തൊഴിലാളികൾ, തീരദേശവാസികൾ, മലയോരകർഷകർ, വനാതിർത്തിയോട് അടുത്ത് താമസിക്കുന്ന കർഷകർ, കുട്ടനാട് മുതലായ സ്ഥലങ്ങളിൽ താമസിക്കുന്ന കർഷകർ, ആദിവാസികൾ, ദളിതർ, ലത്തീൻ തുടങ്ങിയവർക്ക് പ്രത്യേക ക്ഷേമപ്രവർത്തനങ്ങൾ ആവശ്യമുണ്ടോ എന്നും ദളിത് വിഭാഗങ്ങളിൽ നിന്നും പിന്നോക്ക വിഭാഗങ്ങളിൽ നിന്നും ക്രിസ്ത്യാനികൾ ആയവരുടെ അവസ്ഥ എന്താണ് അവരുടെ ക്ഷേമത്തിനായി എന്തൊക്കെ പ്രവർത്തനങ്ങൾ ചെയ്യുവാൻ സാധിക്കും ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് സർക്കാർ പൊതുമേഖല ഉദ്യോഗസ്ഥ തലങ്ങളിൽ ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം ഉണ്ടോ ഇല്ലെങ്കിൽ അർഹമായ ഉറപ്പുവരുത്താൻ സ്വീകരിക്കേണ്ട നടപടികൾ ; ഏതെല്ലാം മേഖലകളിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ സർക്കാരിൽനിന്ന് ക്ഷേമ സംബന്ധമായ സഹായം അർഹിക്കുന്നു തുടങ്ങിയ വിവരങ്ങളും കമ്മീഷനെ അറിയിക്കാം.
അന്വേഷണ വിധേയമായ കാര്യങ്ങളിൽ അറിവും താൽപര്യവും ഉള്ളവരും ഔദ്യോഗികമോ അനൗദ്യോഗികമായ വ്യക്തികൾക്കും തെളിവു നൽകാൻ കഴിവുള്ളവരും, സംഘടനകളും, സാമൂഹ്യ – രാഷ്ട്രീയ പ്രവർത്തകരും, സ്ഥാപനങ്ങളും, സംഘങ്ങളും സത്യവാങ്മൂലമോ പത്രികയോ , നിർദ്ദേശങ്ങളോ വിശദാംശങ്ങൾ സഹിതം ജൂലൈ 30 നകം അന്വേഷണ കമ്മീഷൻ സെക്രട്ടറിക്ക് ഫോൺ നമ്പർ സഹിതം വിജ്ഞാപനത്തിൽ കാണും സഹിതം തപാലിലോ ഈ മെയിൽ വിലാസത്തിലോ അയക്കണം. അല്ലെങ്കിൽ കമ്മീഷൻ സെക്രട്ടറി മുമ്പാകെ നേരിട്ട് നൽകുകയോ ചെയ്യാവുന്നതാണ് .
കമ്മീഷൻറെ അന്വേഷണം നടപടികളിൽ കക്ഷിചേരാൻ ആഗ്രഹിക്കുന്ന വ്യക്തികളും സംഘടനകളും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരും സ്ഥാപനങ്ങളും സംഘടനകളും ജൂലൈ 30 ന് മുൻപായി നേരിട്ടോ അഭിഭാഷകൻ അധികാരപ്പെടുത്തി ഏജൻറ് മുഖേനയോ കമ്മീഷൻ മുമ്പാകെ അപേക്ഷ നൽകണം.സത്യവാങ്മൂലം പത്രിക നിർദ്ദേശങ്ങൾ എന്നിവ നൽകുന്ന വ്യക്തികൾ അതോടൊപ്പം അവർ ആശ്രയിക്കാൻ ഉദ്ദേശിക്കുന്ന രേഖയുടെ അസ്സൽ / ശരി പകർപ്പ് ഹാജരാക്കേണ്ടതാണ് . രേഖകൾ ഏതെങ്കിലും വ്യക്തിയുടെയോ സ്ഥാപനത്തെത്തിന്റേയോ കൈവശം ആണെങ്കിൽ കൈവശക്കാരന്റെ പേരും വിലാസവും കാണിച്ചിരിക്കണം . വിലാസം സി വി ഫ്രാൻസിസ് , റിട്ടയേർഡ് ഡിസ്‌ട്രിക്‌ട് ആൻഡ് സെഷൻസ് ജഡ്ജി , സെക്രട്ടറി , ക്രിസ്ത്യൻ ന്യൂനപക്ഷ കമ്മീഷൻ , കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ബിൽഡിംഗ് രണ്ടാംനില പനമ്പിള്ളി നഗർ എറണാകുളം 682036 ; ഇ മെയിൽ christianminoritycommission@gmail.com