Contact
Submit Your News
Wednesday, April 8, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home International

വിശുദ്ധ ജാനുയേരിയൂസിന്റെ രക്തക്കട്ട ദ്രാവക രൂപത്തിലായി; പതിവുപോലെ അത്ഭുതത്തിന് വീണ്ടും സാക്ഷിയായി നേപ്പിള്‍സ് നഗരം

newseditor by newseditor
19 December 2025
in International
0
വിശുദ്ധ ജാനുയേരിയൂസിന്റെ രക്തക്കട്ട ദ്രാവക രൂപത്തിലായി; പതിവുപോലെ അത്ഭുതത്തിന് വീണ്ടും സാക്ഷിയായി നേപ്പിള്‍സ് നഗരം
0
SHARES
7
VIEWS
Share on FacebookShare on TwitterShare on Whatsapp

നേപ്പിള്‍സ്: ഇറ്റലിയിലെ നേപ്പിൾസിന്റെ മധ്യസ്ഥനായ വിശുദ്ധ ജാനുയേരിയൂസിന്റെ തിരുശേഷിപ്പായി സൂക്ഷിക്കുന്ന കട്ടപിടിച്ച രക്തം ദ്രാവകരൂപത്തിലാകുന്ന അത്ഭുതം വീണ്ടു സംഭവിച്ചു. ഡിസംബർ 16 ചൊവ്വാഴ്ചയാണ് നഗരത്തിലെ അസംപ്ഷൻ മേരി കത്തീഡ്രൽ ദേവാലയത്തില്‍ നടന്ന അത്ഭുതത്തിന് വിശ്വാസികളും സഭാനേതൃത്വവും സാക്ഷികളായത്. പ്രാദേശിക സമയം രാവിലെ 9:13 ന്, അത്ഭുത പ്രതിഭാസം ആരംഭിച്ചുവെന്നും തുടക്കത്തില്‍ രക്തം അർദ്ധ ദ്രാവകമായി പ്രത്യക്ഷപ്പെട്ടതെന്നും രാവിലെ 10:05 ന്, പൂർണ്ണ ദ്രവീകരണം സംഭവിച്ചുവെന്നും സഭാനേതൃത്വം വ്യക്തമാക്കി.

ദേവാലയത്തിന്‍റെ അധ്യക്ഷനായ മോൺ. വിൻസെൻസോ ഡി ഗ്രിഗോറിയോയാണ് അത്ഭുത പ്രഖ്യാപനം വിശ്വാസികള്‍ക്ക് മുന്നില്‍ നടത്തിയത്. തുടര്‍ന്നു പ്രദിക്ഷണമായി എല്ലാവര്‍ക്കും കാണാന്‍ കഴിയുന്ന വിധത്തില്‍ തിരുശേഷിപ്പ് കൊണ്ടുപോയി. 1389-മുതല്‍ രക്തകട്ടയ്ക്ക് സംഭവിക്കുന്ന ഈ അത്ഭുതമാറ്റത്തെക്കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. വര്‍ഷത്തില്‍ മൂന്ന്‍ പ്രാവശ്യമാണ് വിശുദ്ധന്റെ തിരുശേഷിപ്പ് രക്തമായി മാറുന്ന അത്ഭുതം സംഭവിക്കുന്നത്. വിശുദ്ധന്റെ നാമഹേതുതിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 19നും, മെയ് മാസത്തിലെ ആദ്യ ഞായറിന് മുന്‍പുള്ള ശനിയാഴ്ചയിലും, ഡിസംബര്‍ 16നുമാണ് ഈ അത്ഭുതം സംഭവിക്കാറുള്ളത്.

മൂന്നാം നൂറ്റാണ്ടിൽ നഗരത്തിന്റെ മെത്രാനായിരുന്ന അദ്ദേഹം ഡയോക്ലീഷൻ ചക്രവർത്തിയുടെ മതപീഡന കാലത്ത് യേശുവിലുള്ള വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിക്കുകയായിരിന്നു. ശിരഛേദനം ചെയ്യപ്പെട്ട വിശുദ്ധന്റെ രക്തം യൂസേബിയ എന്ന സ്ത്രീയാണ് കുപ്പിയില്‍ ശേഖരിച്ചത്. വിശുദ്ധ ജാനുയേരിയൂസിന്റെ രക്തം ദ്രാവകരൂപത്തിൽ ആയില്ലെങ്കിൽ അത് ക്ഷാമം, യുദ്ധം, രോഗങ്ങൾ തുടങ്ങിയവയുടെ മുന്നറിയിപ്പ് ആണെന്നാണ് പരമ്പരാഗതമായി നേപ്പിൾസുകാർ വിശ്വസിച്ചു വന്നിരുന്നത്. 1973-ല്‍ നേപ്പിള്‍സില്‍ കോളറ പടര്‍ന്നു പിടിച്ചപ്പോഴും, 1980-ല്‍ 2,483 പേരുടെ മരണത്തിനു കാരണമായ ഭൂകമ്പം ഉണ്ടായപ്പോഴും ഈ അത്ഭുതം സംഭവിച്ചില്ലെന്നു പ്രദേശവാസികള്‍ പറയുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭത്തില്‍ ജര്‍മ്മനി പോളണ്ടിനെ ആക്രമിച്ച 1939-ലും, നാസികള്‍ യൂറോപ്പില്‍ ബോംബിട്ട 1943-ലും ഈ അത്ഭുതം സംഭവിച്ചിരുന്നില്ല.

Previous Post

പുല്ലുവിള ഫൊറോന അജപാലന ശുശ്രൂഷ ക്രിസ്തുമസ് കരോൾഗാന മത്സരം സംഘടിപ്പിച്ചു

Next Post

പുതുക്കുറിച്ചി ഫൊറോനയിൽ വൈദിക സന്യസ്ത കൂടിവരവും ക്രിസ്തുമസ് ആഘോഷവും  നടന്നു

Next Post
പുതുക്കുറിച്ചി ഫൊറോനയിൽ വൈദിക സന്യസ്ത കൂടിവരവും ക്രിസ്തുമസ് ആഘോഷവും  നടന്നു

പുതുക്കുറിച്ചി ഫൊറോനയിൽ വൈദിക സന്യസ്ത കൂടിവരവും ക്രിസ്തുമസ് ആഘോഷവും  നടന്നു

No Result
View All Result

Recent Posts

  • പാളയം ഇടവക അൽമായ ശുശ്രൂഷ ഉത്ഥാന തിരുനാളിനോടനുബന്ധിച്ച് ഭക്ഷ്യ കിറ്റുകൾ വിതരണം  ചെയ്തു
  • വത്തിക്കാന്‍ ഡിക്കാസ്ട്രില്‍ ഇന്ത്യയില്‍ നിന്നുള്ള അല്‍മായ വനിത ക്രിസ്റ്റിൻ നഥാനെ നിയമിച്ച് ലിയോ പാപ്പ
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി  മുതിർന്ന പൗരന്മാർക്കൊപ്പം ISRO സന്ദർശിച്ചു
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി പകൽവീട് സംഘടിപ്പിച്ചു
  • പാളയം ഫെറോന സാമൂഹ്യ ശുശ്രൂഷ ഗ്രാമസഭ പങ്കാളിത്ത പരിശീലനം നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • പാളയം ഇടവക അൽമായ ശുശ്രൂഷ ഉത്ഥാന തിരുനാളിനോടനുബന്ധിച്ച് ഭക്ഷ്യ കിറ്റുകൾ വിതരണം  ചെയ്തു
  • വത്തിക്കാന്‍ ഡിക്കാസ്ട്രില്‍ ഇന്ത്യയില്‍ നിന്നുള്ള അല്‍മായ വനിത ക്രിസ്റ്റിൻ നഥാനെ നിയമിച്ച് ലിയോ പാപ്പ
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി  മുതിർന്ന പൗരന്മാർക്കൊപ്പം ISRO സന്ദർശിച്ചു
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി പകൽവീട് സംഘടിപ്പിച്ചു
April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
« Mar    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.