വത്തിക്കാൻ സിറ്റി: ക്രിസ്തുവിന്റെയും അമ്മയായ പരിശുദ്ധ മറിയത്തിന്റെയും ജീവിതത്തെ വിശുദ്ധ ഗ്രന്ഥം ആസ്പദമാക്കി “Jesus and Mother Mary” എന്ന പേരിൽ ഒരു ചലചിത്രം ഒരുങ്ങുന്നു. കഴിഞ്ഞദിവസം വത്തിക്കാനിൽ വച്ചുനടന്ന ചടങ്ങിൽ ചിത്രത്തിന്റെ പോസ്റ്റർ ഫ്രാൻസിസ് പാപ്പ പ്രകാശനം ചെയ്തു. തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ വലിയതുറ സെന്റ് ആന്റണീസ് ഫെറോന ഇടവകാംഗം ശ്രീമാൻ.തോമസ് ബഞ്ചമിൻ തിരകഥ എഴുതി, സംവിധാനം ചെയ്യുന്ന സിനിമ 15 – ഭാഷകളിൽ പുറത്തിറക്കും.