തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷ ഒരുക്കുന്നതിൽ വരുത്തിയ പരാജയത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാൻ അപകടത്തിൽ പ്രതികരിച്ചവർക്കെതിരെയും തിരുവനന്തപുരം അതിരൂപത വികാർ ജനറലിനെതിരെയും കള്ളക്കേസെടുക്കുകയും, മന്ത്രിമാർ ലത്തീൻ കത്തോലിക്കരെ അധിക്ഷേപിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് ജൂലൈ 16 ഞായറാഴ്ച്ച തിരുവനന്തപുരം അതിരൂപതയിലെ എല്ലാ ഇടവകളും പ്രതിഷേധദിനമായി ആചരിക്കും.
1) മുതലപ്പൊഴി തുറമുഖ നിർമാണത്തിലെ അശാസ്ത്രീയത പരിഹരിക്കാന്‍, അപകടങ്ങള്‍തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുക
2) മത്സ്യത്തൊഴിലാളികള്‍ക്കും തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍. യൂജിന്‍ പെരേരക്കും എതിരെ അഞ്ചുതെങ്ങ് പോലീസ് എടുത്ത കള്ളക്കേസുകൾ പിന്‍വലിക്കുക.
3) ലത്തീന്‍ കത്തോലിക്കരെ അധിക്ഷേപിച്ച മന്ത്രി ശിവന്‍കുട്ടിയും, ആന്റണി രാജുവും മാപ്പ് പറയുക.
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇടവകകളിലെ അല്മായ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ ദിനം ആചരിക്കുന്നത്.
ആശാസ്ത്രീയമായി മുതലപ്പൊഴി തുറമുഖം നിർമ്മിച്ചത് കാരണം തുടരുന്ന അപകടത്തിൽ നാളിതുവരെ 75 ഓളം മത്സ്യത്തൊഴിലാളികളുടെ ജീവനാണ് നഷ്ടപ്പെട്ടത്. പരിക്ക് പറ്റി ജീവിതം തകർന്നതും മത്സ്യബന്ധന ഉപകരണങ്ങൾക്ക് നഷ്ടം സംഭവിച്ച് ഭീമമായ സാമ്പത്തിക തകർച്ചയിലായ കുടുംബങ്ങളും നിരവധി. ഇത്തരത്തിൽ അതീവ ഗുരുതരമായ സ്ഥിതി നില നില്ക്കേ അപകടം സംഭവിക്കുമ്പോൾ ഉടൻ പരിഹരിക്കാമെന്ന സ്ഥിരം പല്ലവി തുടരുന്ന മന്ത്രിമാർക്കെതിരെയാണ് ജനം പ്രതികരിച്ചത്.
ന്യായമായ അവശ്യങ്ങൾക്കും തീരത്ത് ജീവിക്കാനുള്ള അവകാശങ്ങൾക്കുമായി തീരജനത സ്വരമുയർത്തുമ്പോൾ അവരെ കലാപകാരികളെന്നും, രാജ്യദ്രോഹികളെന്നും, ഷോ കാണിക്കുന്നവരെന്നും മുദ്രകുത്തുന്ന ഭരണകൂട നിലപാട് പുനപരിശോധിക്കേണ്ടതാണ്.