തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെയും ഇന്നത്തെ കോട്ടപ്പുറം രൂപതയിലെയും ദേവാലയങ്ങളിൽ സേവനം ചെയ്ത ഇദ്ദേഹം 1998 ഫെബ്രുവരിയിൽ വരാപ്പുഴ അതിരൂപത വൈദീകനായി ഇൻകാർഡിനേഷൻ നടത്തി. നിസ്തുലമായ സേവനമാണ് വൈദീകൻ എന്ന നിലയിൽ അദ്ദേഹം നടത്തിയത്. വീടില്ലാത്തവർക്ക് വീട് നിർമിച്ചു നൽകുന്ന പദ്ധതിയിൽ സജീവമായി പങ്കാളിയായി. അപ്രകാരം 1480 വീടുകൾആണ് നാനാ ജാതിമതസ്ഥരായ പാവപ്പെട്ടവർക്കായി നിർമ്മിക്കപ്പെട്ടത്. ഫാ. വർഗീസ് താണിയത്തിന്റെ സഹകരണത്തോടെയാണ് നിർമ്മാണങ്ങൾ നടത്തിയത്.
കുറച്ചു നാളുകളായി അസുഖം മൂലം ആവിലാഭവനിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. മൈക്കിൾ തലക്കെട്ടിയച്ചന്റെ മൃതസംസ്ക്കാരകർമ്മം, സെപ്തംബർ 24 വെള്ളിയാഴ്ച വൈകിട്ട് 4.30 ന് ഏലൂർ സെന്റ് ആന്റണീസ് പള്ളിയിൽ അഭിവന്ദ്യ ജോസഫ് കളത്തിപറമ്പിൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ മൃതസംസ്ക്കാര ദിവ്യബലിയും മറ്റു ശുശ്രൂഷകളും നടക്കും.