പാളയം: അതിരൂപതയിലെ പ്രോ-ലൈഫ് കുടുംബങ്ങളിൽ നിന്നുള്ള നാല് കുഞ്ഞുങ്ങൾക്ക് അതിരൂപതാ മെത്രാപൊലീത്ത മോസ്റ്റ്. റവ. ഡോ. തോമസ് ജെ. നെറ്റോ മാമോദിസ നൽകി. വലിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നാലും അതിന് മുകളിലുള്ള കുഞ്ഞുങ്ങൾക്ക് അഭിവന്ദ്യ പിതാവിന്റെ കാർമികത്വത്തിൽ മാമോദീസ നൽകുന്നത്. അതിരൂപത കുടുംബ ശുശ്രൂഷയുടെ നേതൃത്വത്തിൽ പാളയം സെന്റ്. ജോസഫ് കത്തീഡ്രലിൽ വച്ചാണ് കുഞ്ഞുങ്ങൾ തിരുസഭാംഗത്വം സ്വീകരിച്ചത്.
ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള പ്രോ-ലൈഫ് കുടുംബങ്ങളിലെ നാല് മുതലുള്ള കുഞ്ഞുങ്ങളുടെ മാമോദീസ കർമ്മവും കുടുംബ ശുശ്രൂഷയുടെ ജീവൻ സമൃദ്ധി പദ്ധതിയുടെ വിതരണവും അഭിവന്ദ്യ മെത്രാപൊലീത്ത നിർവഹിച്ചു. കുടുംബ ശുശ്രൂഷ ഡയറക്ടർ ഫാ. ക്രിസ്റ്റിൽ റൊസ്സാരിയോ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജെനിസ്റ്റൻ എന്നിവർ സന്നിഹിതരായിരുന്നു.