വട്ടിയൂർക്കാവ്: ഫെറോനയിലെ ഇടവകളിൽ നിന്നുള്ള ബിസിസി യൂണിറ്റുകളിലെ പുരുഷ ലീഡർ, സ്ത്രീ ലീഡർ, സെക്രട്ടറി എന്നിവരുടെ കൂടിവരവ് ജനുവരി 18-ാം തിയതി ഞായറാഴ്ച വട്ടിയൂർക്കാവ് ലിറ്റിൽ ഫ്ലവർ ശദാബ്ദി ഹാളിൽ സംഘടിപ്പിച്ചു. ഫെറോനാ ബിസിസി വൈദീക കോഡിനേറ്റർ ഫാ. ലോറൻസ് കുലാസിന്റെ നേതൃത്വത്തിൽ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ കുടുംബ യൂണിറ്റിൽ വ്യക്തിഗത വചനവിചിന്തനവും പൊതുവചന വിചിന്തനവും നടത്തേണ്ട രീതികളെക്കുറിച്ചുള്ള പരിശീലനമായിരുന്നു ആദ്യം നടത്തിയത്. വചനഭാഗം വ്യാഖ്യാനിക്കുന്ന രീതികൾ പരിചയപ്പെടുത്തിയ ഈ പരിശീലനക്ലാസ് സംഗമത്തിൽ പങ്കുചേർന്നവർക്ക് ഏറെ സ്വീകാര്യമായി. കുടുംബയോഗങ്ങളിലെ വചനവിചിന്തനം ഏറെ അർത്ഥവത്താക്കാൻ ഇത് ഉപകരിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.
കുടുംബയൂണിറ്റ് യോഗം കൃമീകരിക്കേണ്ട രീതിയും പങ്കെടുക്കുന്നവർക്ക് ഒരു അനുഭവമാകുന്ന തരത്തിൽ നടത്തേണ്ടതിനെക്കുറിച്ചും സംഗമത്തിൽ പങ്കെടുത്തവരെ ബോധ്യപ്പെടുത്തി. ഇതിന് സഹായകമാകുന്ന ഒരു യോഗകൃമത്തിൻ്റെ പകർപ്പ് എല്ലാവർക്കും നല്കി. തുടർന്ന് നടന്ന സെഷനിൽ 2026-27 സാമ്പത്തിക വർഷത്തെ ഇടവക ബിസിസി പ്ലാൻ & ബഡ്ജറ്റ് തയ്യാറാക്കുന്ന പരിശീലനം നടത്തി. ഫെറോനയിലെ ഒൻപത് ഇടവക ബിസിസി പദ്ധതി തയ്യാറാക്കി അവതരിപ്പിച്ചു. വിവിധ ഇടവകകളിൽ നിന്നും 102 പേർ പരിശീലനത്തിൽ പങ്കെടുത്തു. വട്ടിയൂർക്കാവ് ഇടവക കോ – ഓർഡിനേറ്റർ ജ്യോതികുമാർ സ്വാഗതവും ഫെറോന ആനിമേറ്റർ സിസ്റ്റർ ആലിസ് മേരി നന്ദിയും പറഞ്ഞു.
