കണ്ണാന്തു: വലിയതുറ ഫെറോനാ കുടുംബപ്രേക്ഷിത ശുശ്രൂഷ പ്രോ-ലൈഫ് ദിനമാചരിച്ചു. ഇതിന്റെ ഭാഗമായി കുടുംബപ്രേക്ഷിത ശിശ്രൂഷ സമിതിയും ജീസസ് യൂത്തും സംയുക്തമായി ഒരുക്കിയ പ്രോ-ലൈഫ് എക്സിബിഷൻ ദിനാചരണം അർഥവത്താക്കി. മാർച്ച് 15 ഞായറാഴ്ച രാവിലെ ദിവ്യബലിക്കുശേഷം ആരംഭിച്ച എക്സിബിഷൻ ഉച്ചയ്ക്ക് 2 മണിക്ക് സമാപിച്ചു. ഇടവക വികാരി ഫാ. ക്ലീറ്റസ് വിൻസന്റ് ഉദ്ഘാടനം ചെയ്യുകയും ഫെറോന കോഡിനേറ്റർ ഫാ. അജയ് OFM സ്വാഗതമേകുകയും ചെയ്തു. അതിരൂപത കുടുംബപ്രേക്ഷിത ശിശ്രൂഷ ഡയറക്ടർ ഫാ. റിച്ചാർഡ് സക്കറിയ, അതിരൂപത മീഡിയ മിഷൻ ഡയറക്ടർ ഫാ. വിജിൽ ജോർജ്ജ് എന്നിവർ സനിഹിതരായിരുന്നു. ഫെറോന ആനിമേറ്റർ സിസ്റ്റർ ജോസഫിൻ ഏവർക്കും നന്ദി അർപ്പിച്ചു. ഫെറോന കൺവീനർ ഫാബിയോള ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. 800 ഓളം അംഗങ്ങൾ എക്സിബിഷൻ കാണാൻ എത്തി. ജീവന്റെ മഹത്വത്തെ കുറിച്ചുള്ള അറിവ് എക്സിബിഷന് വന്ന എല്ലാപേർക്കും ലഭിച്ചു.

