കൊച്ചുതോപ്പ്: വലിയതുറ ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ കൊച്ചുതോപ്പ് കമ്മ്യൂണിറ്റി ഹാളിൽവച്ച് ഭിന്നശേഷി ദിനാചരണവും ക്രിസ്മസ് ആഘോഷവും നടന്നു. ഫൊറോന സാമൂഹ്യ ശുശ്രൂഷ കോഡിനേറ്റർ ഫാ. ബിജിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി അതിരൂപത സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ ഫാ. ആഷ്ലിൻ ജോസ് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് കമ്മീഷനംഗം ഡോളി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഭിന്നശേഷി അംഗങ്ങളുടെ അവകാശങ്ങൾ ആനുകൂല്യങ്ങൾ എന്നീ വിഷയത്തിന്മേൽ രൂപത ആരോഗ്യകാര്യ കമ്മീഷൻ കോഡിനേറ്റർ സിസ്റ്റർ മേഡോണ ക്ലാസ് നയിച്ചു. തുടർന്ന് ഭിന്നശേഷി അംഗങ്ങൾ കലാപരിപാടികൾ, അവതരിപ്പിച്ചു. ഹെൽത്ത് വോളണ്ടിയർ മിനി ജോയ് നന്ദി അർപ്പിച്ചു.

