പുതുക്കുറിച്ചി: പുതുക്കുറിച്ചി ഫൊറോന കുടുംബ ശുശ്രൂഷ സമിതി സംസാര, കേൾവി, കാഴ്ച പരിമിതരായ സഹോദരങ്ങളുടെ മാനസിക ഉല്ലാസത്തിനും സാമൂഹിക ഐക്യം വളർത്തുന്നതിനും ഉല്ലാസയാത്ര സംഘടിപ്പിച്ചു. ഫെബ്രുവരി 21 ശനിയാഴ്ച വേളി ടൂറിസ്റ്റ് വില്ലേജിലെത്തിയ സംഘം വിവിധ വിനോദ പ്രവർത്തനങ്ങൾ നടത്തി. ഒറ്റപ്പെടലിന്റെ വേദന മറന്ന് പരസ്പരം സൗഹൃദം പങ്കുവയ്ക്കുവാനും സന്തോഷത്തോടെ സമയം ചെലവഴിക്കുവാനും ഈ യാത്ര സഹായകരമായതായി യാത്രയിൽ പങ്കെടുത്തവർ പറഞ്ഞു. ഉല്ലാസയാത്ര വിജയകരമായി നടത്താൻ സഹകരിച്ച ഫൊറോന വൈദിക കോഡിനേറ്റർ പോൾജി അച്ഛനും ഫൊറോന കൺവീനറും സിസ്റ്റർ അനിമേറ്ററിനും സമിതി അംഗങ്ങൾക്കും നന്ദി രേഖപ്പെടുത്തി.

