പുല്ലുവിള : പുല്ലുവിള ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ UP, HS, HSS, Degree എന്നീ വിഭാഗങ്ങളെ വിദ്യാർത്ഥികൾക്കായി നവംബർ 8 ശനിയാഴ്ച അടിമലത്തുറ ഇടവകയിൽ വച്ച് QUIZOZPEDIA- 2025 എന്ന പേരിൽ ക്വിസ് കോമ്പറ്റീഷൻ സംഘടിപ്പിച്ചു. ഫൊറോനയിലെ 11 ഇടവകകളിൽ നിന്നുള്ള കുട്ടികൾ നാലുപേരടങ്ങുന്ന ടീമായി മത്സരത്തിൽ പങ്കെടുത്തു. ക്വിസ് മാസ്റ്ററായി ഫൊറോന വിദ്യാഭ്യാസ കോഡിനേറ്റർ ഫാ. ഫ്രഡി ജോയി മത്സരങ്ങൾക്ക് നേതൃത്വം നൽകി. മത്സരത്തിൽ ലൂർദ്പുരം ഇടവക ഒന്നാം സ്ഥാനവും, പള്ളം ഇടവക രണ്ടാം സ്ഥാനവും, അടിമലത്തുറ ഇടവക മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സമ്മാനം 5000 രൂപയും എവർ റോളിംഗ് ട്രോഫി, രണ്ടാം സമ്മാനം3000 രൂപയും എവർ റോളിംഗ് ട്രോഫി, മൂന്നാം സമ്മാനം 1500 രൂപയും എവർ റോളിംഗ് ട്രോഫി വിജയികൾക്ക് നൽകി. ഫൊറോന വിദ്യാഭ്യാസ ആനിമേറ്റർ ഫെറോനയിലെ സമിതി അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.

