അടിമലത്തുറ : കുഞ്ഞുങ്ങൾ വിശുദ്ധിയിൽ വളർന്നുക്കൊണ്ട് പ്രത്യാശയുടെ തീർഥാടകരാകുകയെന്ന ലക്ഷ്യത്തോടെ പുല്ലുവിള ഫൊറോനയിലെ കുട്ടികളുടെ ആത്മീയ സംഘടന പ്രതിനിധികളുടെ സംഗമം നടന്നു. ഒക്ടോബർ 18-ന് അടിമലത്തുറ ഇടവകയിൽ നടന്ന സംഗമത്തിൽ തെക്കേകൊല്ലങ്കോട് ഇടവകയിലെ പ്രത്യാശയുടെ മക്കൾ, ലിറ്റിൽ വേ, കുഞ്ഞുങ്ങളുടെ ലീജൻ ഓഫ് മേരി പരുത്തിയൂർ ഇടവകയിൽനിന്നും കുഞ്ഞു മാലാഖ കൂട്ടം പൂവാർ ഇടവകയിലെ ലിറ്റിൽ വേ, കാർലോ അക്യൂട്ടീസ് ഗ്രൂപ്പ് പുതിയതുറ ഇടവകയിലെ ലിറ്റിൽ വേ, ഷേൺസ്റ്റാട്ട് പുല്ലുവിള ഇടവകയിലെ നിന്ന് കാർലോ സ്റ്റാർസ് അടിമലത്തുറ ഇടവകയിൽനിന്നും ഫാത്തിമ ചിൽഡ്രൻ ഗ്രൂപ്പ് പള്ളം, ചൊവ്വര, ലൂർദ്പുരം, നമ്പ്യാതി ഇടവകകളിൽ നിന്ന് ലിറ്റിൽ വേ എന്നീ ആത്മീയ സംഘടനകളിലെ കുട്ടികൾ ജൂബിലാത്തെ 2025- ൽ പങ്കെടുത്തു. വിശുദ്ധ കൊച്ചുത്രേസ്യയുടെ വേഷങ്ങളണിഞ്ഞ് കുട്ടികൾ അണിനിരന്നത് അൾത്താരയെ മനോഹരമാക്കി.

ഫൊറോന വികാരി ഫാ. ഡൈസൺ ഉദ്ഘാടനം ചെയ്ത സംഗമത്തിൽ ഫാ. ജോസഫ് ഭാസ്കർ, ഫാ. ഷാബിൻ ജോസ് എന്നിവർ ആശംസകൾ നേർന്നു. ഫെറോന സെക്രട്ടറി ബിജു നമ്പയാതി സ്വാഗതം പറഞ്ഞു. പുല്ലുവിള ഫൊറോന ബി.സി.സി കമ്മീഷൻ വൈദിക കോർഡിനേറ്റർ ഫാ. ഡേവിഡ്സൺ ജസ്റ്റസിന്റെ കാർമികത്വത്തിൽ നടന്ന ആരാധനയ്ക്ക് അടിമലത്തുറ ഇടവക ഫാത്തിമ ചിൽഡ്രൻ നേതൃത്വം നൽകി. തുടർന്ന് ഒ.സി.ഡി വൈദികരുടെയും സന്യസ്ഥ വിദ്യാർഥികളുടെയും നേതൃത്വത്തിൽ മോട്ടിവേഷൻ സെഷൻ, ബീച്ച് ഗെയിംസ് എന്നിവ കുട്ടികൾക്ക് ആത്മീയ ഉണർവും മാനസികോല്ലാസവും പ്രദാനം ചെയ്തു. ബി.സി.സി ഫൊറോന ആനിമേറ്റർ സുശീല ജോ കൃതജ്ഞതയേകി.