പുല്ലുവിള: വിശുദ്ധ കൊച്ചുത്രേസ്യ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുല്ലുവിള ഫൊറോന ബിസിസി കമ്മീഷന്റെ നേതൃത്വത്തിൽ കൊച്ചുത്രേസ്യയുടെ ആത്മകഥയെ ആസ്പദമാക്കിയുള്ള നവമാലിക ചോദ്യാവലി ബുക്ക് തയ്യാറാക്കി. കുട്ടികളെയും യുവജനങ്ങളെയും വിശുദ്ധിയുടെ പാതയിൽ നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്. ഒക്ടോബർ 25-ന് അതിരൂപത ബിസിസി കമ്മീഷൻ ഒരിക്കിയ നേതൃപരിശീലനത്തിൽ ബിസിസി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. സനീഷ് ബുക്ക് പ്രകാശനം ചെയ്തു. വിശുദ്ധ കൊച്ചുത്രേസ്യയുടെ ജീവിതം ഉൾകൊള്ളുകയെന്ന ലക്ഷ്യത്തോടെ ക്വിസ് മത്സരത്തിനായി തയ്യാറെടുക്കുന്ന പുല്ലുവിള ഫൊറോനക്ക് എക്സിക്യൂട്ടീവ് സെക്രട്ടറി എല്ലാവിധ ഭാവുകങ്ങളും നേരുകയും ഫൊറോന ബിസിസി ഭാരവാഹികൾക്ക് ബുക്ക് കൈമാറുകയും ചെയ്തു.
