പേട്ട: കുമാരപുരം ഇടവകയിൽ ബിസിസി സമിതി ലിഡേഴ്സിനായി നേതൃപരിശീലനം നടത്തി. നവംബർ 8 ശനിയാഴ്ച കുമാരപുരം ഇടവകയിൽ നടന്ന പരിശീലന പരിപാടിക്ക് ഇടവക വികാരിയും പേട്ട ഫൊറോന വികാരിയുമായ ഫാ. റോഡ്രിഗ് കുട്ടി അധ്യക്ഷത വഹിച്ചു. അതിരൂപത ബിസിസി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. സനീഷ് പരിശീലന ക്ലാസിന് നേതൃത്വം നൽകി. ബിസിസി എന്ത്? എന്തിന്? ശുശ്രൂഷ സമിതികളിലൂടെ സജീവമാകുന്ന ബിസിസി എന്നിവയെ ആസ്പദമാക്കിയാണ് നേതൃപരിശീലന ക്ലാസ്സ് നടന്നത്. ബിസിസി കോർഡിനേറ്റർ ഷാർളറ്റോ ബോബൻ സ്വാഗതവും ആനിമേറ്റർ ആഗ്നസ് ബാബു ആശംസയും ഇടവക കൗൺസിൽ വൈസ് പ്രസിഡണ്ട് ഡോ. ഫ്രാൻസിസ് കൃതജ്ഞതയും പറഞ്ഞു.

