പേട്ട: പേട്ട ഫൊറോനാ സാമൂഹ്യ ശുശ്രൂഷ ഓണാഘോഷത്തോടനുബന്ധിച്ച് പോത്തൻകോട് കരുണാലയത്തിൽ കാരുണ്യ പ്രവർത്തനം നടത്തി. ശുശ്രൂഷാംഗങ്ങൾ ജൂബിലി പ്രവർത്തനമായ കരുതൽ പാലിയേറ്റീവ് പരിചരണത്തിലൂടെ മനസ്സ് തളർന്നവരോടൊപ്പം സമയം ചിലവഴിച്ചു. അന്തേവാസികളോടൊപ്പം ഗാനങ്ങളാലപിച്ചും വിവിധ ഉല്ലാസ പരിപാടികൾ നടത്തിയും ഓണാഘോഷം അർത്ഥവത്താക്കി. ഇതേസമയം ഡോ. സതീഷിന്റെ നേതൃത്വത്തിൽ നടന്ന കരുതൽ മെഡിക്കൽ ചെക്കപ്പും നടന്നു. പേട്ട ഇടവക സാമൂഹ്യ ശുശ്രൂഷ സമിതി അന്തേവാസികൾക്ക് ഓണസദ്യയും നൽകി.

