തിരുമല: കെ. സി. വൈ. എം. പാളയം ഫൊറോനയുടെ മൂന്നാമത് വാർഷിക സെനറ്റ് തിരുമല വിശ്വപ്രകാശ് സെൻട്രൽ സ്കൂളിൽ നടന്നു. ഉപാധ്യക്ഷൻ ജിനോരാജ് പതാക ഉയർത്തി. പാളയം തൈക്കാട്, മണക്കാട്, കിളിപ്പാലം, പൂഴിക്കുന്ന്, മുടവന്മുഗൾ, നന്ദൻകോട്, തൃക്കണ്ണാപുരം, എന്നി യൂണിറ്റുകൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് കെ. സി. വൈ. എം. പാളയം ഫൊറോനയുടെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ജീന, വരവ് ചിലവ് കണക്കുകൾ ട്രഷറർ അർണോൾഡ് എന്നിവർ അവതരിപ്പിച്ചു.
ഉച്ചഭക്ഷണത്തിനുശേഷം നടന്ന കരോൾഗാന മത്സരത്തിൽ ഒന്നാം സ്ഥാനം പൂഴിക്കുന്ന് യൂണിറ്റും രണ്ടാം സ്ഥാനം മണക്കാട് യൂണിറ്റും കരസ്ഥമാക്കി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ പ്രസിഡൻ്റ് രോഹിത് അധ്യക്ഷത വഹിച്ചു. പാളയം ഫൊറോന വികാരി മോൺ. വിൽഫ്രഡ് ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം. തിരുവനന്തപുരം അതിരൂപത ഡയറക്ടർ ഫാ. ഡാർവിൻ, കെ.സി.വൈ.എം. പാളയം ഫെറോന ഡയറക്ടർ ഫാ. സന്തോഷ്, തൃക്കണ്ണാപുരം ഇടവക വികാരി ഫാ. നിജു, പുന്നക്കാമുഗൾ ഇടവക വികാരി ഫാ. ഇമ്മാനുവേൽ, മണക്കാട് ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ എന്നിവർ ആശംസകളേകി. സമ്മേളനത്തിൽ ഉത്സവ് 2K25-ൻ്റെ സമ്മാനങ്ങൾ വിതരണം ചെയ്തു.
കെ .സി. വൈ. എം. പാളയം ഫൊറോന ഉത്സവ് 2K25 കലാപ്രതിഭ തൈക്കാട് ഇടവകയിലെ പവൻ അഗസ്റ്റിൻ, കലാതിലകം മണക്കാട് ഇടവകയിലെ ജീന, ഓവറോൾ ചാമ്പ്യൻഷിപ്പ് വിന്നർ തൈക്കാട് യൂണിറ്റ് പ്രതിനിധികൾ, ഫസ്റ്റ് റണ്ണർ അപ്പ് ആയ മണക്കാട് യൂണിറ്റ് പ്രതിനിധികൾ, സെക്കൻഡ് റണ്ണർ അപ്പ് ആയ മുടവൻമുകൾ യൂണിറ്റ് പ്രതിനിധികൾ അതിരൂപത ഡയറക്ടർ ഡാർവിൻ അച്ചനിൽ നിന്നും സമ്മാനങ്ങൾ ഏറ്റുവാങ്ങി. പാളയം ഫൊറോന ഉപാധ്യക്ഷ ധന്യ കൃതജ്ഞതയേകി.

