അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി ഫൊറോന സെന്ററിൽ വച്ച് സ്റ്റുഡൻസ് ഫോറംഎക്സിക്യൂട്ടീവ് അംഗങ്ങൾക്ക് നേതൃത്വ പരിശീലനം സംഘടിപ്പിച്ചു. ഒക്ടോബർ 20-നു നടന്ന പരിശീലന കളരിയിൽ വിദ്യാഭ്യാസ കോഡിനേറ്റർ ഫാ. ജോസഫ് പ്രസാദ് ഉദ്ഘാടനം ചെയ്തു കൊണ്ട് ഓരോ വിദ്യാർത്ഥികളും നേതൃത്വ നിരയിൽ എത്തിപ്പെടണമെന്നും അതിനായി സ്വന്തം കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തി ലക്ഷ്യസ്ഥാനത്ത് എത്തണമെന്നും പറഞ്ഞു. തുടർന്ന് ചൈൽഡ് ലൈനിൽ പ്രവർത്തിക്കുന്ന ശ്രീ. ജോബി വിവിധ കളികളിലൂടെ ഓരോ വിദ്യാർത്ഥികളും നേതൃത്വത്തിൽ എത്തുന്നതിന് വേണ്ടിയുള്ള അനുയോജ്യമായ പ്രവർത്തനങ്ങളെക്കുറിച്ച് പരിശീലനം നൽകി. പ്രസ്തുത പരിപാടിയിൽ ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നും സ്റ്റുഡൻസ് ഫോറത്തിലെ എക്സിക്യൂട്ടീവ് അംഗങ്ങളായ 50 വിദ്യാർത്ഥികൾ പങ്കെടുത്തു. ഫൊറോന ആനിമേറ്റർ ഫൊറോന സമിതി അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി.