പാളയം: പാളയം ഫൊറോന സാമൂഹ്യശുശ്രൂഷയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നടന്നു. വർദ്ധിച്ചുവരുന്ന ലഹരിവ്യാപനത്തിൽ നിന്നും പുതിയ തലമുറയെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഫ്രീഡം വാൾ പെയിന്റിംഗ് നടത്തി. നവംബർ 30 ശനിയാഴ്ച പാളയത്ത് നടന്ന പരിപാടി ഫെറോന വികാരി മോൺ. വിൽഫ്രഡ്. ഇ ഉദ്ഘാടനം ചെയ്തു. സെന്റ്. ജോസഫ്സ് കത്തീഡ്രലിന് സമീപത്തെ റോഡരുകിൽ കുട്ടികൾ ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഫ്രീഡം വാൾ ഒരുക്കി.
ഫൊറോന സാമൂഹിക ശുശ്രൂഷ വൈസ് പ്രസിഡണ്ട് മണിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി ലഹരി വിരുദ്ധ കമ്മീഷൻ കോർഡിനേറ്റർ ആശംസകൾ അറിയിച്ചു. സാമൂഹ്യ ശുശ്രൂഷ അസിസ്റ്റന്റ് ഡയറക്ടർ ഫാ. സ്റ്റാലിൻ ഫെർണാണ്ടസ്, ഫൊറോന ട്രഷറർ പ്രതീഷ്, ഫൊറോന ആനിമേറ്റർ റീനാ ആന്റണി, റ്റി.എസ്.എസ്.എസ് സെക്രട്ടറി ഷാജി വിൻസെന്റ് എന്നിവർ സന്നിഹിതരായിരുന്നു.