വലിയതുറ: വലിയതുറഫൊറോന സാമൂഹ്യശുശ്രൂഷയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നടന്നു. വർദ്ധിച്ചുവരുന്ന ലഹരിവ്യാപനത്തിൽ നിന്നും പുതിയ തലമുറയെ സംരക്ഷിക്കുകയെന്ന് ലക്ഷ്യത്തോടെ വിവിധ ലഹരിവിരിദ്ധ പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്. ഫൊറോന ആനിമേറ്റർ ശ്രീമതി ഷീജയുടെ അധ്യക്ഷതയിൽ കുഞ്ഞുങ്ങളെ ഉൾപ്പെടുത്തി നടന്ന ഫ്രീഡം വാൾ പെയിന്റിംഗിൽ നിർവധിപേർ പങ്കെടുത്തു. രൂപത ചൈൽഡ് പാർലമെന്റ് കോഡിനേറ്റർ ശ്രീമതി രമ്യ പരിപാടിക്ക് നേതൃത്വം നല്കി. വിവിധ ഇടവകകളിൽ നിന്നായി 52 പേർ പങ്കെടുത്തു. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായുള്ള തുടർപ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ വീണ്ടും നടപ്പിലാക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.